കൊച്ചി: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍െറ ബ്രഹ്മപുരം താപവൈദ്യുത നിലയത്തിന് അനുമതി നിഷേധിച്ച വൈദ്യുതി റെഗുലേറ്ററി കമീഷന്‍െറ തീരുമാനം പുന$പരിശോധിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) എറണാകുളം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എല്‍.എന്‍.ജിയുടെ നിലവിലെ വില അനുസരിച്ച് ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആറുരൂപയില്‍ താഴെ മാത്രമേ വരൂ. എന്നാല്‍, പഴയവില അനുസരിച്ച് യൂനിറ്റിന് 12 രൂപയില്‍ കൂടുതല്‍ ആകുമെന്ന് പറഞ്ഞാണ് റെഗുലേറ്ററി കമീഷന്‍ എല്‍.എന്‍.ജി വൈദ്യുത നിലയത്തിന് അനുമതി നിഷേധിച്ചതെന്ന് യൂനിയന്‍ ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ളാന്‍റിന്‍െറ കേടായ രണ്ട് ജനറേറ്ററുകള്‍ മാറ്റി അവിടെ 10 മെഗാവാട്ടിന്‍െറ നാല് എല്‍.എന്‍.ജി ജനറേറ്ററുകള്‍ വെക്കാനാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിച്ചിരിക്കുന്നത്. നിലവിലെ കെട്ടിടത്തില്‍തന്നെ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാം. ജീവനക്കാരെയും പുതുതായി നിയമിക്കേണ്ടതായി വരില്ല. സര്‍ക്കാര്‍ അനുവദിച്ച 140 കോടി രൂപയില്‍ 110 കോടിക്ക് എന്‍.എന്‍.ജി നിലയം പ്രവര്‍ത്തിച്ചു തുടങ്ങാമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്‍െറ കണക്കുകൂട്ടല്‍. കേരളത്തിന്‍െറ ഊര്‍ജ ഉല്‍പാദനരംഗത്ത് ഒരു നാഴികക്കല്ലാകുമായിരുന്ന പദ്ധതിക്ക് തെറ്റായ കണക്കിന്‍െറ അടിസ്ഥാനത്തില്‍ അനുമതി നിഷേധിച്ച റെഗുലേറ്ററി കമീഷന്‍െറ തീരുമാനം അടിയന്തരമായി പുന$പരിശോധിക്കണമെന്നും ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ലൂഡി ലൂയിസ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. വി.പി. രാധാകൃഷ്ണന്‍, വി.ജി. സെബാസ്റ്റിന്‍, സജി എണ്ണക്കാട്, മാത്യൂസ് സ്കറിയ, എ.പി. അശോകന്‍, ടി.ഡി. സോണി, ജോര്‍ജ് ജോസഫ്, ജോഷി മാടന്‍, എന്‍.ജെ. ഐസക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.