ആലപ്പുഴ: കിടപ്പാടമില്ലാത്തവര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കുന്നതിന് ആരംഭിച്ച ഭവന ഭാരതം പദ്ധതിയുടെ ഭാഗമായി 30 കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കുന്നതിന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടു. അരൂക്കുറ്റി ചെറുകാട് ഇന്‍ഡസ്ട്രീസ് മറൈന്‍ ഡിവിഷന്‍ ഉടമകള്‍ സൊസൈറ്റിക്ക് സംഭാവനയായി നല്‍കിയ അരൂക്കുറ്റി കൊമ്പനാമുറി ജങ്ഷനുസമീപത്തെ 40 സെന്‍റ് ഭൂമിയിലാണ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ ഭവനനിര്‍മാണത്തിന് തറക്കല്ലിട്ടത്. ജില്ലയില്‍ 27,000 പേര്‍ക്ക് സ്വന്തമായി സ്ഥലമില്ളെന്നും പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും ഇതിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നും കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ചെലവാകുന്ന തുക കൂടി വീടുനിര്‍മാണത്തിന് ചെലവഴിക്കാമെന്നതിനാല്‍ പദ്ധതിക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ ഒഴിവാക്കും. ഉദ്ഘാടനത്തിന് ഉപയോഗിക്കുന്ന പണം വയറിങ് ജോലികള്‍ക്ക് ഉപകാരമായേക്കാം. വീടിന്‍െറ നിര്‍മാണത്തിലും പദ്ധതിയുടെ നടത്തിപ്പിലും തന്‍െറ പൂര്‍ണ ശ്രദ്ധയുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളും സന്ദര്‍ശിക്കുമ്പോള്‍ വീടും സ്ഥലവും ഇല്ലാത്തവരുടെ അനുഭവങ്ങള്‍ കൂടുതല്‍ അറിയാന്‍ കഴിഞ്ഞെന്നും അതില്‍നിന്നാണ് പദ്ധതി നടപ്പാക്കാനുള്ള പ്രേരണയുണ്ടായതെന്നും കലക്ടര്‍ പറഞ്ഞു. 40 സെന്‍റ് ഭൂമി ഭവനഭാരതം പദ്ധതിക്ക് നല്‍കിയ അരൂര്‍ ചെറുകാട് ഇന്‍ഡസ്ട്രീസ് മറൈന്‍ ഡിവിഷന്‍ ഉടമകളായ ചെറുകാട് കുടുംബത്തിലെ സി.എ. നാസര്‍, സി.എ. സലീം, സി.എ. ജമാല്‍, സി.എ. മുഹമ്മദ് ഷാജി, സി.എ. അഷ്റഫ് എന്നിവരെ കലക്ടര്‍ ആദരിച്ചു. ഭൂമിയുടെ രേഖകള്‍ കലക്ടര്‍ ഏറ്റുവാങ്ങി. ഭവന ഭാരതം പദ്ധതിക്ക് കുത്തിയതോട് പഞ്ചായത്തില്‍ എ.എന്‍.കെ ഫൗണ്ടേഷന്‍ 20 സെന്‍റ് സ്ഥലവും ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് ഇന്‍ഡസ്ട്രീസ് ഉടമ ജോര്‍ജ് 10 സെന്‍റ് സ്ഥലവും നല്‍കാമെന്ന് അറിയിച്ചതായി കലക്ടര്‍ പറഞ്ഞു. ഭവന ഭാരതം പദ്ധതി മറ്റു ജില്ലകള്‍ക്കും മാതൃകയാക്കാമെന്ന് മുന്‍ ഡി.ജി.പിയും റോ മേധാവിയുമായിരുന്ന പി.കെ. ഹോര്‍മിസ് തരകന്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.ആര്‍. ആസാദ്, ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവി, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, സൊസൈറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാറിന്‍െറ അനുമതിയോടുകൂടി കലക്ടര്‍ ചെയര്‍മാനായി ആരംഭിച്ച ഭവന ഭാരതം സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.