അരൂര്‍: കടലിലും മത്സ്യത്തിന്‍െറ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍. ജനുവരിമടുപ്പ് എന്ന് പൊതുവെ കടലോരത്ത് പറയുന്ന വറുതിക്കാലമുണ്ട്. ഫെബ്രുവരിയാകുമ്പോള്‍ ചെറിയതോതില്‍ കോളു കിട്ടിത്തുടങ്ങേണ്ടതാണ്. എന്നാല്‍, ഫെബ്രുവരി പകുതിയാകുമ്പോഴും മടുപ്പ് മാറുന്നില്ളെന്നാണ് തൊഴിലാളികള്‍ ആവലാതിപ്പെടുന്നത്. മത്സ്യബന്ധനത്തിന് വള്ളങ്ങള്‍ ഇന്ധനം നിറച്ച് കടലില്‍ പോയി വന്നാല്‍ മീനുകള്‍ ലഭിക്കാത്ത അവസ്ഥയായതോടെയാണ് തൊഴിലാളികള്‍ കടലില്‍ പോകാതെ കാത്തിരിക്കുന്നത്. അടുത്തെങ്ങും സ്ഥിതി മാറുമെന്ന പ്രതീക്ഷ തീരെ ഇല്ലാതായി. ചൈന എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ കടല്‍ത്തീരം വരെയുള്ള മത്സ്യങ്ങളെ അരിച്ചുപെറുക്കുന്നതുമൂലമാണ് കടല്‍ കാലിയാകുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 180 കുതിരശക്തിയുള്ള എന്‍ജിനുകള്‍ക്കുപകരം 510 കുതിരശക്തിയുള്ള എന്‍ജിനുകളാണ് ചൈനയുടേത്. മണിക്കൂറില്‍ രണ്ട് കി.മീ. ട്രോളിങ് നടത്താന്‍ കഴിയുമായിരുന്ന എന്‍ജിനുകള്‍ക്കുപകരം ഏഴ് കി.മീ. ട്രോളിങ്ങിന് കഴിയുന്ന എന്‍ജിനുകളാണ് ചൈന ഇറക്കിയത്. പൊടിമത്സ്യങ്ങള്‍ പോലും ഇല്ലാതാകുന്നതോടെ വള്ളങ്ങളില്‍ തീരക്കടല്‍ മത്സ്യബന്ധനം നടത്തുന്ന സാധാരണ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലായി. തമിഴ്നാടിന്‍െറ അതിര്‍ത്തിയില്‍ മുട്ടത്ത് ആരംഭിച്ച സ്വകാര്യ ഹാര്‍ബറില്‍ ചെറുമത്സ്യങ്ങളുടെ മാത്രം വിപണനം അനിയന്ത്രിതമായി തുടരുകയാണ്. മംഗലാപുരത്തേക്ക് 400 ലോറികള്‍ ചെറുമത്സ്യങ്ങളെ മാത്രം ഒരുമാസം കയറ്റി അയക്കുന്നുണ്ടെന്ന് പറയുന്നു. വളം നിര്‍മിക്കുന്നതിനാണ് ചെറുമത്സ്യങ്ങളെ കടത്തുന്നത്. കടലില്‍നിന്ന് വേലിയേറ്റത്തില്‍ കായലുകളിലേക്ക് യാത്രചെയ്ത് പ്രജനനവും വളര്‍ച്ചയും പൂര്‍ത്തിയാക്കി തിരിച്ചത്തെുന്ന മത്സ്യങ്ങള്‍ക്ക് കടുത്ത നാശമുണ്ടായിട്ടുണ്ട്. കായലിലെ മലിനീകരണവും പായലിന്‍െറ ശല്യവും ഇക്കാര്യത്തില്‍ തടസ്സമായിട്ടുണ്ടെന്ന് പറയുന്നു. കടലിനോട് മല്ലിട്ടുജീവിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ നല്ളൊരു കോളുകിട്ടാന്‍ കാത്തിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് വറുതിയുടെ നാളുകളില്‍ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറും തയാറാകുന്നില്ളെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.