ആലപ്പുഴ: കൊല്ലത്തെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന് 150 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുതുകുളം വില്ളേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട്ട് ഗവ. നഴ്സിങ് കോളജ് ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. വലിയഴീക്കലില്‍ മിനി ഫിഷിങ് ഹാര്‍ബറും പ്രഖ്യാപിച്ചിട്ടുണ്ട്. മുതുകുളത്ത് ട്രഷറി അനുവദിക്കാന്‍ കഴിഞ്ഞതും എട്ടുകോടി രൂപയുടെ റോഡ് വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതും വലിയകാര്യമാണ്. മുതുകുളത്തിന്‍െറ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പട്ടികജാതി വകുപ്പിന്‍െറ പ്രീ എക്സാമിനേഷന്‍ സെന്‍റര്‍ മുതുകുളത്ത് സ്ഥാപിക്കും. ഹരിപ്പാട് മെഡിക്കല്‍ കോളജിന് ഈ മാസം 25ന് ടെന്‍ഡര്‍ തുറക്കുമെന്നും ഉടന്‍ പണി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മുതുകുളത്ത് രണ്ട് സ്കൂളുകളില്‍ പ്ളസ് ടു അനുവദിച്ചിട്ടുണ്ട്. കലക്ടര്‍ എന്‍. പത്മകുമാറിനെ വേദിയില്‍ മന്ത്രി ആദരിച്ചു. മുതുകുളം പഞ്ചായത്തിലെ കുടിശ്ശികയുള്ള ക്ഷേമപെന്‍ഷനുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി.എസ്. സുജിത്ത്ലാല്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി.ആര്‍. ആസാദ്, മുന്‍ എം.എല്‍.എ അഡ്വ. ബി. ബാബുപ്രസാദ്, മുതുകുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിപിന്‍ സി. ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോണ്‍ തോമസ്, ബബിത ജയന്‍, ബ്ളോക് പഞ്ചായത്ത് മെംബര്‍ എസ്. സുജിത്ത്, മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി. സുജാത, രാമചന്ദ്രകുറുപ്പ്, മീരാബായി, എം. സുകുമാരന്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ എന്‍.കെ. രമേശ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.