മാന്നാര്‍: ഗോത്രകലകളുടെ സംഗമമായ ഗോത്രായനത്തിന് മാന്നാറില്‍ ബുധനാഴ്ച തിരിതെളിയും. സംസ്ഥാന പട്ടികവര്‍ഗ വകുപ്പ്, സംസ്ഥാന യുവജനക്ഷേമ വകുപ്പ്, കിര്‍ത്താഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിത്. ഇന്ന് ആരംഭിക്കുന്ന കലാ സംഗമം എഴിന് വൈകുന്നേരം സമാപിക്കും. മേളയില്‍ വിവിധങ്ങളായ 50ഓളം സ്റ്റാളുകളുണ്ട്. ദിവസവും വൈകുന്നേരം അഞ്ചുമുതല്‍ നടക്കുന്ന കലാമേളയില്‍ കേരളം, അസം, ത്രിപുര, ആന്ധ്രപ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 400ഓളം കലാകാരന്മാര്‍ പങ്കെടുക്കും. ഗോത്രായനത്തിന് മുന്നോടിയായി വൈകീട്ട് മൂന്നിന് വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്ര നടക്കും. മാന്നാര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിച്ച് പരുമലക്കടവ് ചുറ്റി നായര്‍ സമാജം സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി മേള ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് അസമില്‍നിന്നുള്ള കലാകാരന്മാര്‍ തൈവ ട്രൈബിന്‍െറ ഭരത് മിസ്വ, ആന്ധ്രപ്രദേശ് മിസി ട്രൈബിന്‍െറ ബ്രിച്ച് ഡാന്‍സ്, ത്രിപുര റിങ് ട്രൈബിന്‍െറ ഹോജാഗ്രി, മിസോറമിലെ മിസോ ട്രൈബിന്‍െറ ചേരോ ഡാന്‍സ് (ബാംബു ഡാന്‍സ്) എന്നീ പരിപാടികളും കേരളത്തില്‍നിന്നുള്ള അനീഷ് ആന്‍ഡ് സംഘത്തിന്‍െറ നാടന്‍ പാട്ടുകളും കോഴിക്കോട് കുഞ്ഞിരാമനും സംഘവും അവതരിപ്പിക്കുന്ന മുളംചെണ്ട മംഗലം കളി എന്നിവ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും വൈകുന്നേരം അഞ്ചിന് കലാപരിപാടികള്‍ ഉണ്ടാകും. ഏഴിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പരിപാടിക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.