ഡോക്ടര്‍മാരുടെ കുറവ്: തൈക്കാട്ടുശ്ശേരി ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നു. നൂറുകണക്കിന് രോഗികള്‍ ചികിത്സതേടിയത്തെുന്ന ഇവിടെ പലപ്പോഴും രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. 55 കിടക്കകളുള്ള ആശുപത്രിയില്‍ നാല് ഡോക്ടര്‍മാരും അഞ്ചോളം നഴ്സുമാരുമാണ് ജോലി ചെയ്തിരുന്നത്. ചില ദിവസങ്ങളില്‍ തീരെ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. ആശുപത്രിക്ക് സമീപം താമസ സൗകര്യം ഇല്ലാത്തതാണ് ഡോക്ടര്‍മാര്‍ ഇവിടേക്കത്തൊന്‍ മടിക്കുന്നതിന് കാരണമായി പറയപ്പെടുന്നത്. രോഗികള്‍ കിലോമീറ്ററുകള്‍ താണ്ടി ചേര്‍ത്തലയിലോ എറണാകുളത്തോ ചികിത്സ തേടേണ്ട അവസ്ഥയാണ്. തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.