പുതുവത്സരാഘോഷം: വ്യാജമദ്യത്തിനും ലഹരിമരുന്നിനുമെതിരെ സ്ക്വാഡ്

ആലപ്പുഴ: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് എക്സൈസ്, റവന്യൂ, പൊലീസ്, വനം വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ക്വാഡുകള്‍ രൂപവത്കരിച്ചു. കലക്ടറുടെ അധികച്ചുമതലയുള്ള അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എം.കെ. കബീറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തുടര്‍ദിവസങ്ങളില്‍ കര്‍ശന പരിശോധ നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. ഇത് കൂടുതല്‍ ഫലപ്രദമാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് എം.കെ. കബീര്‍ പറഞ്ഞു. വ്യാജമദ്യം-ലഹരിപദാര്‍ഥങ്ങളുടെ വിതരണം, വിപണനം എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലെ നമ്പറുകളില്‍ അറിയിക്കാം. എക്സൈസ് (ടോള്‍ ഫ്രീ നമ്പര്‍): 155358, 18004252696, പൊലീസ് ടോള്‍ ഫ്രീ നമ്പര്‍: 1090.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.