മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്ക് നിര്‍മാണം: തൊഴില്‍ തര്‍ക്കം പരിഹരിച്ചു

വണ്ടാനം: വണ്ടാനം മെഡിക്കല്‍ കോളജിന്‍െറ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കം പരിഹരിച്ചു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും ഡെന്‍റല്‍ കോളജ് ബ്ളോക്കിന്‍െറയും നിര്‍മാണത്തില്‍ പ്രാദേശിക തൊഴിലാളി സംഘടനകള്‍ക്ക് നല്‍കിയ പ്രാധാന്യം സൂപ്പര്‍ സ്പെഷാലിറ്റിയുടെ കാര്യത്തിലും നല്‍കാനാണ് തീരുമാനമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്ക്, ഡെന്‍റല്‍ കോളജ് തുടങ്ങിയ പദ്ധതികളാണ് നടക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്ക് കരാര്‍ ഏറ്റെടുത്ത കമ്പനി പ്രാദേശിക തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കില്ളെന്ന നിലപാടെടുത്തതോടെയാണ് പ്രശ്നം തുടങ്ങിയത്. ജില്ല ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ പലതവണ ചര്‍ച്ചനടന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ആറുമാസമായി നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു. ടെസ്റ്റ് പൈലിങ് ജോലികള്‍ നടത്താന്‍ കമ്പനി തയാറായപ്പോള്‍ തൊഴിലാളി സംഘടനകള്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. സി.ഐ.ടി.യു ജില്ല ജോയിന്‍റ് സെക്രട്ടറി പവനന്‍, അമ്പലപ്പുഴ ഏരിയ സെക്രട്ടറി വി.കെ. ബൈജു, ബി.എം.എസ് മണ്ഡലം സെക്രട്ടറി ബിനീഷ് ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.