തിരുവനന്തപുരം: കേരള സര്‍വകലാശാല ഇന്‍റര്‍ കോളീജിയറ്റ് അത്ലറ്റിക് മീറ്റിന്‍െറ രണ്ടാംദിനത്തില്‍ ചേര്‍ത്തല എസ്.എന്നിനെയും മാര്‍ ഇവാനിയോസിനെയും പിന്തള്ളി പുനലൂര്‍ എസ്.എന്‍ കോളജിന് മുന്നേറ്റം. 55 പോയന്‍റുമായി എസ്.എന്‍ പുനലൂര്‍ ഒന്നാംസ്ഥാനത്താണ്. ആദ്യദിനം മുന്നേറ്റം നടത്തിയ ചേര്‍ത്തല എസ്.എന്‍ 48 പോയന്‍റുമായി രണ്ടാം സ്ഥാനത്തും 20 പോയന്‍േറാടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് മൂന്നാം സ്ഥാനത്തുമുണ്ട്. മീറ്റിന്‍െറ വ്യാഴാഴ്ചത്തെ പ്രധാന ഇനമായ 200 മീറ്റര്‍ ഓട്ടത്തില്‍ ആണ്‍കുട്ടികളില്‍ പുനലൂര്‍ എസ്.എന്‍ കോളജിലെ എസ്. ലിഖിന്‍ (22.04 സെക്കന്‍ഡ്), പെണ്‍കുട്ടികളില്‍ കാര്യവട്ടം ഗവ. കോളജിലെ എ.പി. ഷില്‍ബി (25.54) എന്നിവര്‍ സ്വര്‍ണനേട്ടത്തിന് ഉടമയായി. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കൊല്ലം ഫാത്തിമമാത നാഷനല്‍ കോളജിന്‍െറ പി. ജിനു 56.14 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി. ചെമ്പഴന്തി എസ്.എന്‍ കോളജിന്‍െറ അന്‍സാ ബാബുവിനാണ് ( രണ്ട് മിനിറ്റ് 20.07 സെക്കന്‍ഡ്) പെണ്‍കുട്ടികളുടെ ഈ വിഭാഗത്തിലെ സ്വര്‍ണം. 10,000 മീറ്റര്‍ ആണ്‍കുട്ടികളില്‍ അഞ്ചല്‍ സെന്‍റ് ജോണ്‍സിന്‍െറ സി.എസ്. ചന്തു സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളില്‍ എസ്. സൂര്യക്കാണ് ഒന്നാംസ്ഥാനം. ചന്തു 21 മീറ്റര്‍ ഹാഫ് മാരത്തണിലും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസിന്‍െറ നയന ജയിംസ് 5.86 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ഹൈജംപില്‍ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജിന്‍െറ അഗസ്റ്റിന്‍ ജോസ് 1.83 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കി. 1500 മീറ്റര്‍ ഓട്ടത്തിലും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലും പുനലൂര്‍ എസ്.എന്‍ കോളജിലെ എസ്. ആകാശ് ഇരട്ട സ്വര്‍ണം നേടി. മീറ്റ് വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.