ജില്ലാതല കേരളോത്സവം മുതുകുളത്ത് ഇന്ന് തുടങ്ങും

ആലപ്പുഴ: ജില്ലാതല കേരളോത്സവത്തിന്‍െറ ഉദ്ഘാടനം മുതുകുളം പുതിയവിള ഗവ. എല്‍.പി സ്കൂളില്‍ വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികള്‍ ആരംഭിക്കും. വൈകീട്ട് അഞ്ചിന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. കലക്ടര്‍ വീണ എന്‍. മാധവന്‍ മുഖ്യാതിഥിയായിരിക്കും. ചേപ്പാട് എന്‍.ടി.പി.സി മൈതാനം, കണ്ടല്ലൂര്‍ മാടമ്പില്‍ ഗവ. യു.പി സ്കൂള്‍, മാടമ്പില്‍ ശ്രീഭദ്ര ഓഡിറ്റോറിയം, നങ്ങ്യാര്‍കുളങ്ങര ബഥനി സ്കൂള്‍ എന്നിവിടങ്ങളാണ് വേദി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എന്‍.ടി.പി.സി മൈതാനത്ത് ഫുട്ബാള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. ശനിയാഴ്ച വോളിബാള്‍ മത്സരം കൃഷ്ണപുരം പഞ്ചായത്തിലും ബാസ്കറ്റ്ബാള്‍ മത്സരം ബഥനി സ്കൂളിലും നടക്കും. ചെസ് മത്സരവും പഞ്ചഗുസ്തി മത്സരവും മാടമ്പില്‍ ഗവ. യു.പി.എസിലും ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഹരിപ്പാട് റോജൂസ് അക്കാദമിയിലും കബഡി മുതുകുളം എസ്.എന്‍.എം.യു.പി.എസിലും നടക്കും. 18ന് കളരിപ്പയറ്റ് മാടമ്പില്‍ ഗവ. യു.പി.എസിലും വടംവലി എന്‍.ടി.പി.സി മൈതാനത്തും നടക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, മോഹനിയാട്ടം, കേരളനടനം, നടോടിനൃത്തം, മാര്‍ഗംകളി, സംഘനൃത്തം എന്നിവ വേദി ഒന്നില്‍ (മാടമ്പില്‍ ശ്രീഭദ്ര ഓഡിറ്റോറിയം) നടക്കും. കഥകളി, ഓട്ടന്തുള്ളല്‍, ചെണ്ടമേളം, ചെണ്ട, മദ്ദളം, കഥകളിപ്പദം, നാടോടിപ്പാട്ട്, വള്ളംകളിപാട്ട് എന്നിവ വേദി രണ്ടിലും (മാടമ്പില്‍ ഗവ. യു.പി.എസ്) പ്രസംഗം, കവിതാലാപന മത്സരങ്ങള്‍ വേദി മൂന്നിലും (മാടമ്പില്‍ ഗവ. യു.പി.എസ്) നടക്കും. സമാപന സമ്മേളനവും സമ്മാന വിതരണവും 18ന് വൈകീട്ട് അഞ്ചിന് മാടമ്പില്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.