കലക്ടര്‍ എത്തിയില്ല; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വിളിച്ച യോഗം അലങ്കോലമായി

മാവേലിക്കര: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗം കലക്ടര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അലങ്കോലമായി. യോഗം പിരിച്ചുവിട്ട ശേഷം പുറത്തിറങ്ങിയ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒയെ താലൂക്കു വികസന സമിതി അംഗങ്ങള്‍ തടഞ്ഞു. മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ കലക്ടര്‍ എത്താത്തതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നത്. യോഗം ആരംഭിച്ചപ്പോള്‍ താലൂക്ക് വികസന സമിതി അംഗം അനി വര്‍ഗീസ് കലക്ടര്‍ പങ്കെടുക്കാതെ യോഗംചേരുന്നത് അംഗങ്ങളെ അവഹേളിക്കലാണെന്ന് ആരോപിച്ചു. ഇതിനെ പിന്തുണച്ച് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. അനൂപ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല പ്രസിഡന്‍റ് ജി. കോശി തുണ്ടുപറമ്പില്‍, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് കെ. ഗോപന്‍, സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നന്ദകുമാര്‍, കൗണ്‍സിലര്‍ എസ്. രാജേഷ്, മനോജ് സി.ശേഖര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരും രംഗത്തത്തെി മുദ്രാവാക്യം വിളിച്ചു. യോഗത്തില്‍ പങ്കെടുത്ത ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ മുരളീധരന്‍ പിള്ള സാഹചര്യം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ എതിര്‍ത്തു. ആര്‍. രാജേഷ് എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളും യോഗത്തില്‍ നിന്ന് പുറത്തിറങ്ങി. ജനപ്രതിനിധികള്‍ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഒയെ തടഞ്ഞു. പലതവണ യോഗം മാറ്റിവെച്ച് നാട്ടുകാരെ അപമാനിച്ചതായി യോഗത്തിനത്തെിയവര്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ലീല അഭിലാഷ് എ.ഡി.എമ്മിനെ ഫോണില്‍ വിളിച്ചു. ഏഴിനുള്ളില്‍ യോഗം നടത്താമെന്ന് എ.ഡ.ിഎം ഉറപ്പു നല്‍കിയതായി ലീല അഭിലാഷും ആര്‍.ഡി.ഒയും അറിയിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.