ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഭരണപ്രതിസന്ധി ഉടലെടുത്തതോടെ വികസനപ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി. ജില്ല ഭരണകൂടത്തിന്‍െറ അധീനതയിലായിരുന്നു മുമ്പ് ആശുപത്രി മേല്‍നോട്ട ചുമതല. എന്നാല്‍, പിന്നീട് നഗരസഭക്ക് ആശുപത്രിയുടെ പൂര്‍ണ ചുമതല ആരോഗ്യവകുപ്പ് കൈമാറി. കൈമാറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് നഗരസഭക്ക് നല്‍കാത്തത് അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ആശുപത്രിയിലെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. ട്രോമ കെയര്‍ യൂനിറ്റ്, ഒ.പി ബ്ളോക്ക് നവീകരണം, മതിയായ ആംബുലന്‍സുകളുടെ സേവനം, ഡയാലിസീസ് കേന്ദ്രം എന്നിവ പ്രതിസന്ധിയിലാണ്. നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകിയതോടെ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് നിലവിലെ സംവിധാനം അപര്യാപ്തമാണെന്ന് കണ്ടതോടെയാണ് 2.40കോടി രൂപ മുതല്‍ മുടക്കി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍െറ നിലവാരത്തിലുള്ള പുതിയ യൂനിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഒരുസമയം ഏഴുപേര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ട്രോമകെയര്‍ രൂപകല്‍പന ചെയ്തത്. ഇതോടൊപ്പം മേജര്‍-മൈനര്‍ ഓപറേഷന്‍ തിയറ്ററുകളോടുകൂടിയ യെല്ളോ വാര്‍ഡും ഈ നിര്‍ദിഷ്ട പ്രോജക്ടില്‍ ഉണ്ടായിരുന്നു. ട്രോമകെയര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ 17 ഡോക്ടര്‍മാര്‍ അടക്കം 25പേര്‍ വേണം. എന്നാല്‍, പദ്ധതി അംഗീകരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും പുരോഗതി ഉണ്ടായില്ല. പ്രധാനമായും സിവില്‍ വര്‍ക്കുകള്‍, ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയം എന്നിവയാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളത്. പൊതുമരാമത്ത് വകുപ്പാണ് സിവില്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.