കള്ളപ്പണം തട്ടിയെടുത്ത കേസ്: രണ്ടുപേര്‍ റിമാന്‍ഡില്‍

ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കള്ളപ്പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുറുപ്പംകുളങ്ങര പുളിയംകോട്ട് വീട്ടില്‍ എ. രമേശ് (പൊടിയന്‍ -23), ചേര്‍ത്തല തെക്ക് വട്ടവെളി അനൂപ് (22) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 12 പ്രതികളില്‍ ആറുപേര്‍ മാത്രമാണ് പിടിയിലായത്. ആദ്യം പിടിയിലായ നാലുപ്രതികളെ ചോദ്യം ചെയ്യലിനുശേഷം പൊലീസ് കസ്റ്റഡിയില്‍നിന്ന് വെള്ളിയാഴ്ച തിരികെ കോടതിയിലത്തെിച്ചു. ഇതിനിടെ, കേസന്വേഷണത്തിന്‍െറ ചുമതലയുണ്ടായിരുന്ന മാരാരിക്കുളം സി.ഐ ഉമേഷ്കുമാറിനെ മാറ്റി പകരം ചുമതല ആലപ്പുഴ സി.ഐ രാജേഷിനെ ഏല്‍പിച്ചു. വിവാഹച്ചെലവിന് പണം ആവശ്യമുണ്ടെന്നും പുതിയ ആറരലക്ഷം രൂപ നല്‍കിയാല്‍ പകരം അസാധുവായ ഏഴരലക്ഷം നല്‍കാമെന്ന് പറഞ്ഞ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തിരുവിഴയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തിയ മണ്ണഞ്ചേരി സ്വദേശി രജീഷിനെയും സുഹൃത്തിനെയും ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.