സെക്യൂരിറ്റി ജീവനക്കാരില്ലാതെ എ.ടി.എം കൗണ്ടറുകള്‍

വടുതല: അരൂരിലെയും അരൂക്കുറ്റിയിലെയും നൂറിലേറെ എ.ടി.എം കൗണ്ടറുകളില്‍ അടിയന്തരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഏറ്റവും അധികം പണമിടപാട് നടക്കുന്ന ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകള്‍ക്കാണ് കൂടുതലും സുരക്ഷാജീവനക്കാര്‍ ഇല്ലാത്തത്. തിരുവനന്തപുരത്ത് നടന്ന ഹൈടെക് എ.ടി.എം തട്ടിപ്പിനത്തെുടര്‍ന്ന് അരൂക്കുറ്റിയിലും അരൂരിലുമടക്കം പൊലീസ് പരിശോധന നടത്തിയിരുന്നു. ജില്ലയിലെ ഭൂരിഭാഗം എ.ടി.എം കൗണ്ടറുകളിലും നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗവും തകരാറിലാണ്. എ.ടി.എം കൗണ്ടറുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് എല്ലാ എ.ടി.എം കൗണ്ടറുകളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, മിക്ക ബാങ്കുകളും ഇത് പാലിച്ചില്ല. മിക്ക ബാങ്കുകളും സുരക്ഷാചുമതല സ്വകാര്യ സെക്യൂരിറ്റി ഏജസികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. സ്വകാര്യ ഏജന്‍സികള്‍ നിയമിക്കുന്ന ഗാര്‍ഡുമാരില്‍ പലരും രാത്രി 11 കഴിഞ്ഞാല്‍ സ്ഥലം വിടുന്നവരാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അരൂക്കുറ്റി, പൂച്ചാക്കാല്‍ പോലുള്ള ഗ്രാമീണമേഖലയിലാണ് സുരക്ഷാജീവനക്കാര്‍ ഏറ്റവും കുറവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.