അമ്പലപ്പുഴ: സമീപകാലത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് പഴവര്‍ഗങ്ങള്‍ക്ക്. കൂടുതല്‍ വിറ്റുവന്ന പാളയംകോടന്‍ പഴത്തിനുപോലും വില കുതിക്കുകയാണ്.ഞാലിപ്പൂവന്‍, പൂവന്‍ പഴങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. ചെറുപഴങ്ങളുടെ വിലയും ഏത്തപ്പഴത്തിന്‍െറ വിലയും തമ്മില്‍ മത്സരിക്കുന്ന കാഴ്ചയാണ് വിപണിയിലുള്ളത്. ഏത്തപ്പഴത്തിന് വില കിലോക്ക് 70 കടന്നപ്പോള്‍ പൂവന്‍ പഴം 84ല്‍ എത്തി. പാളയംകോടന്‍ പഴത്തിനായിരുന്നു പൊതുവേ വിലക്കുറവ്. എന്നാല്‍, രണ്ടാഴ്ചക്കുള്ളതില്‍ അതിന്‍െറ വില കിലോക്ക് 50ല്‍ എത്തി. കൂടുതല്‍ കൃഷിയുള്ള ഞാലിപ്പൂവന്‍ പഴം നല്ലത് കിട്ടാനില്ലാത്ത അവസ്ഥയാണ്. വിളയാത്ത കുലകള്‍ പഴുപ്പിച്ച് വില്‍ക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനിടെ, ആപ്പിളിനും വില കയറിയിറങ്ങി നില്‍ക്കുന്നു. കിലോക്ക് 100 മുതല്‍ 120 രൂപ വരെയാണ് വില. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് പഴവര്‍ഗങ്ങള്‍ കൂടുതലും കേരളത്തില്‍ എത്തിയിരുന്നത്. വയനാട്, ഇടുക്കി തുടങ്ങിയ കിഴക്കന്‍ ജില്ലകളില്‍നിന്നും ഏത്തക്കയും ചെറുപഴങ്ങളും കൂടുതല്‍ വന്നതുകൊണ്ടും വിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഓണത്തിന് ഏത്തക്കയും ചെറുകായകളും പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ വിപണിയിലെ വിലക്കയറ്റവും ഗുണമേന്മയില്ലാത്ത അവസ്ഥയും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.