ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. സമ്പൂര്‍ണ വൈദ്യുതീകരണം മൂന്നാംഘട്ടത്തിന്‍െറ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബിയുടെ കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ 88 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. വീട് വയറിങ് ചെയ്യാത്തതിനാല്‍ 53 കുടുംബങ്ങള്‍ക്കും സമീപവാസികളുടെ സമ്മതപത്രം ലഭിക്കാത്തതിനാല്‍ 13 പേര്‍ക്കും ലൈത്സനില്‍നിന്ന് സുരക്ഷിത അകലം പാലിച്ച് വീട് നിര്‍മിക്കാത്തതിനാല്‍ ആറുപേര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടില്ളെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതി ലഭിക്കാത്തവരില്‍ 71 കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും 11 കുടുംബങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെട്ടവരുമാണ്. വാര്‍ഡുതോറുമുള്ള വൈദ്യുതിയില്ലാത്ത കുടുംബങ്ങളുടെ പട്ടിക തയാറാക്കി ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും നഗരസഭക്കും മന്ത്രി നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്തിനും നഗരസഭക്കും വീട് വയറിങ്ങിന് സഹായം നല്‍കുന്നതിന് സ്കീം തയാറാക്കി നടപ്പാക്കാം. ഇതിന് കോഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രത്യേകാനുമതി വാങ്ങി നല്‍കും. വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് സമീപവാസികളുടെ സമ്മതപത്രം ലഭിക്കാത്ത വിഷയം പരിഹരിക്കാന്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. ഇത്തരം കേസുകളുടെ പട്ടിക തയാറാക്കി എ.ഡി.എം സ്ഥലം സന്ദര്‍ശിച്ച് അനുമതി ലഭ്യമാക്കാന്‍ നടപടിയെടുക്കും. സുരക്ഷിത അകലം പാലിക്കാതെ വീട് നിര്‍മിച്ച കേസുകളില്‍ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. ഇതിനുള്ള പണം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് നല്‍കും. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് മന്ത്രി പറഞ്ഞു. കണക്ഷന്‍ ലഭ്യമാക്കാനുള്ള സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണം. കെ.എസ്.ഇ.ബി നോര്‍ത് സെക്ഷന്‍ ഓഫിസിനെ വിഭജിച്ച് രണ്ടാക്കാന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കാന്‍ യോഗം തീരുമാനിച്ചു. ആര്യാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ വീടിന് നാലുവശവും വേലി കെട്ടിയടച്ച് പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബത്തിന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച കേസ് അന്വേഷിച്ച് രണ്ടുദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി ആര്‍.ഡി.ഒക്ക് നിര്‍ദേശം നല്‍കി. ബന്ധുവിന്‍െറ സ്ഥലത്ത് വീടുവെച്ച് കഴിയുന്ന കലവൂര്‍ ഗവ. സ്കൂളിലെ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭ്യമല്ലാത്തതിനാല്‍ സൗരോര്‍ജ വിളക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കലക്ടര്‍ വീണ എന്‍. മാധവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, കെ.എസ്.ഇ.ബി-തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.