ആറാട്ടുപുഴ: കടലാക്രമണത്തില്‍ തകര്‍ന്ന തീരദേശറോഡില്‍ ഗതാഗതം മുടങ്ങിയിട്ട് രണ്ടുമാസം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉടന്‍ പരിഹാരിക്കുമെന്ന് പറഞ്ഞവരെ ഇപ്പോള്‍ കാണാനുമില്ല. ജനങ്ങളുടെ ദുരിതം നീണ്ടപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കുഴിയടക്കാന്‍ രംഗത്തിറങ്ങി. തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡില്‍ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗര്‍വരെ 400 മീറ്റര്‍ റോഡാണ് കടലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്നത്. അതിനാല്‍ ചെറിയ കടലിളക്കം പോലും റോഡിന്‍െറ തകര്‍ച്ചക്ക് കാരണമാകും. വര്‍ഷങ്ങളായി തകര്‍ന്ന റോഡ് 80 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഏപ്രിലില്‍ പുനര്‍നിര്‍മിച്ചിരുന്നു. ഈ റോഡ് ആഴ്ചകള്‍ക്ക് ശേഷമുണ്ടായ കടലാക്രമണത്തിലാണ് തകര്‍ന്ന് തുടങ്ങിയത്. തെരഞ്ഞെടുപ്പിന് മുമ്പുവരെ കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പി.ഡബ്ള്യു.ഡി അധികൃതര്‍ ഉടനടിയത്തെി ഗതാഗതം പുന$സ്ഥാപിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലായിരുന്നു വേഗത്തിലുള്ള നടപടിക്ക് കാരണം. തെരഞ്ഞെടുപ്പിനുശേഷം കടലാക്രമണം രൂക്ഷമാവുകയും റോഡ് ഭാഗികമായി തകരുകയും ചെയ്തതോടെ ഇതുവഴിഗതാഗതം മുടങ്ങി. തൃക്കുന്നപ്പുഴ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ആറാട്ടുപുഴ സ്റ്റാന്‍ഡിലും കായംകുളത്തുനിന്ന് കൊച്ചി ജെട്ടി വഴി വരുന്ന ബസുകള്‍ കള്ളിക്കാട് എ.കെ.ജി നഗറിലും സര്‍വിസ് അവസാനിപ്പിക്കുകയാണ്. രണ്ടുമാസമായി ഈ അവസ്ഥയാണ്. ഇതുമൂലം വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. പലസ്ഥലങ്ങളിലും റോഡ് പകുതിയിലേറെ തകര്‍ന്നു. കടലടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും റോഡിന്‍െറ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ ആരും എത്തിയില്ല. നൂറിലേറെ സ്ത്രീകളാണ് കുഴികള്‍ നികത്താന്‍ രംഗത്തുള്ളത്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ യഥാസമയം ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.