ഗുണ്ടാ ആക്രമണത്തില്‍ പരിക്ക്; ഹര്‍ത്താലിന് ആഹ്വാനം

കായംകുളം: കറ്റാനം തഴവാമുക്കില്‍ പട്ടാപ്പകല്‍ ഹോട്ടലിനുനേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ വ്യാപാരിക്ക് സാരമായി പരിക്ക്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും. കറ്റാനം ഗാനം തിയറ്ററിന് സമീപം ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ഭരണിക്കാവ് തെക്ക് വേളൂരത്തേ് സുരേന്ദ്രനാണ് (50) ആക്രമണത്തിനിരയായത്. ബിയര്‍ കുപ്പിക്ക് തലക്ക് അടിയേറ്റ സുരേന്ദ്രനെ സാരമായ പരിക്കോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ബൈക്കിലത്തെിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. ബഹളം കേട്ട് സമീപത്തെ കടക്കാര്‍ ഓടിയത്തെിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. കടക്ക് സമീപത്ത് ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്ന് മദ്യം വാങ്ങാന്‍ എത്തിയവര്‍ക്ക് സൗകര്യം ചെയ്യാത്തതാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ഭരണിക്കാവ് യൂനിറ്റ് പരിധിയിലെ കൊപ്രാപ്പുര, മൂന്നാംകുറ്റി, കോയിക്കല്‍ചന്ത, തഴവാമുക്ക്, നാമ്പുകുളം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ഗോപന്‍ ഭരണിക്കാവ്, യൂനിറ്റ് സെക്രട്ടറി എ. നിസാര്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.