താലൂക്ക് ആശുപത്രി വളപ്പ് കാടുകയറുന്നു

തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രി വളപ്പ് കാടുകയറുന്നു. ആശുപത്രിയുടെ പിന്‍ഭാഗത്തും വടക്കു ഭാഗത്തുമാണ് കാട് കൈയടക്കിയിരിക്കുന്നത്. പിന്‍ ഭാഗത്തായിട്ടുള്ള മുറികളിലാണ് അത്യാഹിത വിഭാഗവും കുത്തിവെപ്പും മൂന്ന് ഡോക്ടര്‍മാരുടെ പരിശോധനയും നടക്കുന്നത്. മോര്‍ച്ചറിയുടെ ഒരുഭാഗം കാട് കവര്‍ന്നുകഴിഞ്ഞു. രോഗികള്‍ ഈ ഭാഗങ്ങളില്‍ കൂടി പോകാന്‍ മടിക്കുകയാണ്. ഇഴജന്തുകള്‍ കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് രോഗികള്‍ പറയുന്നു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ കോമ്പൗണ്ടിന്‍െറ ഒരു ഭാഗം സന്നദ്ധ സംഘടനകള്‍ വൃത്തിയാക്കിയതാണ്. തുടര്‍ന്ന് ഒരു ശുചീകരണ പ്രവര്‍ത്തനവും നടന്നിട്ടില്ളെന്നാണ് ആക്ഷേപം. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നാണ് രോഗികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.