തെരഞ്ഞെടുപ്പു ചട്ടം മന്ത്രിയെ വിലക്കി; വഴിയോര ഗ്രന്ഥപ്പുര എം.പി ഉദ്ഘാടനം ചെയ്തു

അരൂര്‍: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മന്ത്രിയെ വിലക്കിയെതിനത്തെുടര്‍ന്ന് വഴിയോര ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം എം.പി നടത്തി. ചന്തിരൂര്‍ പാലത്തിനരികിലെ മഹാത്മഗാന്ധി കോര്‍ണറിലെ വായനശാലയാണ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത്. മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത അരൂര്‍ എസ്.ഐ പ്രതാപ് ചന്ദ്രനെയും പൊലീസ് സംഘാംഗങ്ങളെയും ആദരിക്കാനും പുരസ്കാരം നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരം നല്‍കുന്നതും വായനശാലയുടെ ഉദ്ഘാടനം നടത്തുന്നതും തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിതിനെതുടര്‍ന്നാണ് കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തത്. ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും എം.പി നിര്‍വഹിച്ചു. സി.കെ. പുഷ്പന്‍ അധ്യക്ഷത വഹിച്ചു. ബി. രത്നമ്മ, കെ. ഷറഫുദ്ദീന്‍, യു.സി. ഷാജി എന്നിവര്‍ സംസാരിച്ചു. പ്രതിമ നിര്‍മിച്ച ശില്‍പി ഡാനി നന്ദന്‍, കലാകാരന്മാരായ ആനന്ദന്‍, ചമ്മനാട് സുരേഷ് എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.