ആലുവ: മദ്യപിച്ച് സ്വകാര്യബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പൊലീസ് പിടികൂടി. ഡിവൈ.എസ്.പി റസ്റ്റത്തിന്‍െറ നിര്‍ദേശാനുസരണം തിങ്കളാഴ്ച രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് 16 ബസ് ജീവനക്കാര്‍ കുടുങ്ങിയത്. എട്ട് ബസാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. ഇവയിലെ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് പിടികൂടിയത്. ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതികളത്തെുടര്‍ന്നാണ് തിങ്കളാഴ്ച വാഹനപരിശോധന നടത്തിയത്. ഞായറാഴ്ച വൈകുന്നേരങ്ങളിലെ ട്രിപ് മുടക്കല്‍, യാത്രക്കാരോടുള്ള മോശം പെരുമാറ്റം എന്നിങ്ങനെ ബസുകാര്‍ക്കെതിരെ പരാതികള്‍ വന്നിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ചിരുന്നതായി കണ്ടത്തെുകയായിരുന്നു. ഇവര്‍ക്കെതിരെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസന്‍സും കണ്ടക്ടര്‍മാരുടെ ലൈസന്‍സും ബസുകളുടെ പെര്‍മിറ്റും റദ്ദാക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ് പറഞ്ഞു. വാഹന പരിശോധനക്ക് ആലുവ സി.ഐ ടി.ബി. വിജയന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ്, അഡീഷനല്‍ എസ്.ഐ ഷാരോണ്‍, പ്രബേഷന്‍ എസ്.ഐ അരുണ്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.