മാന്നാറില്‍ വിജ്ഞാന്‍വാടി ഉദ്ഘാടനം നാളെ

ചെങ്ങന്നൂര്‍: സംസ്ഥാന പട്ടികജാതി വകുപ്പ് ജില്ലയില്‍ അനുവദിച്ച വിജ്ഞാന്‍ വാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മാന്നാര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് ചേപ്പഴത്തില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് വത്സലാ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാനസമ്പാദനത്തിനും മത്സരപരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും വിജ്ഞാന്‍ വാടി വഴി സാധിക്കും. ഇന്‍റര്‍നെറ്റ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടര്‍, വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളാവുന്ന ലൈബ്രറി കം റീഡിങ് റൂമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ആദ്യ വിജ്ഞാന്‍ വാടിയുടെ ഉദ്ഘാടനമാണ് മാന്നാറില്‍ നടക്കുന്നതെന്ന് വാര്‍ഡ് മെംബര്‍ അജിത് പഴവൂര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.