വടുതല: ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ നിയമങ്ങള്‍ തെറ്റിച്ച് ടിപ്പര്‍ ലോറികള്‍ പായുന്നു. പല ലോറികള്‍ക്കും മതിയായ രേഖകളില്ല. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരത്തിലിറങ്ങരുതെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഇവ മരണപ്പാച്ചില്‍ നടത്തുന്നത്. ഇതോടെ ചേര്‍ത്തല-അരൂക്കുറ്റി റോഡ് കുരുതിക്കളമാവുകയാണ്. കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കള്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചിരുന്നു. തിരുനല്ലൂരിന് സമീപം അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് ടിപ്പര്‍ സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്്. തൈക്കാട്ടുശേരി മാക്കേകടവ് സ്വദേശി ആദര്‍ശ് (32), പള്ളിപ്പുറം ചൊവ്വേലിക്കകത്ത് ഗിരീഷ് എന്നിവരാണ് മരിച്ചത്. മാസങ്ങള്‍ക്കുമുമ്പ് വടുതല ആയിത്തെട്ട് ജങ്ഷന് സമീപം യുവാവ് ടിപ്പര്‍ കയറി മരിച്ചിരുന്നു. എന്നാല്‍, എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ടിപ്പറുകള്‍ പായുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് ആക്ഷേപം. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ടിപ്പറുകളാണ് ഇവിടെ ഓടുന്നവയില്‍ പലതും. അതുകൊണ്ടുതന്നെ പൊലീസ് ലോറികള്‍ പിടികൂടിയാലും നടപടിയില്ല. മറ്റ്് വാഹനങ്ങളെ മറികടക്കാന്‍ ദൂരെവെച്ചുതന്നെ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചാണ് ലോഡുമായി പോകുന്നത്്. ഈ സമയം എതിരെ വരുന്ന വാഹനം നിര്‍ത്തിയില്ളെങ്കില്‍ വലിയ അപകടമാണ് സംഭവിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂടുതലായി സഞ്ചരിക്കുന്ന രാവിലെയും വൈകുന്നേരവും ടിപ്പറുകള്‍ നിരത്തിലിറങ്ങുന്നത്് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, ഇതിനെല്ലാം പുല്ലുവില നല്‍കിയാണ് ലോറികള്‍ ലോഡുമായി യഥേഷ്ടം പായുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.