വടുതല: എരമല്ലൂര്‍-കുടപുറം ബോട്ട് ചങ്ങാടം സര്‍വിസ് മുടക്കം പതിവാകുന്നു. ദുരിതത്തിലായി യാത്രക്കാര്‍. നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും ദിനംപ്രതി യാത്രചെയ്യുന്ന എരമല്ലൂര്‍-കുടപുറം ബോട്ട് ചങ്ങാടം സ്ഥിരമായി സര്‍വിസ് നിര്‍ത്തിവെക്കുന്നതാണ് ജനങ്ങളെ വലക്കുന്നത്. പള്ളിപ്പുറം എന്‍ജിനീയറിങ് കോളജ്, ശ്രീകണ്ഠേശ്വരം ഹൈസ്കൂള്‍, തേവര്‍വട്ടം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മലബാര്‍ സിമന്‍റ്സ് പോലുള്ള വ്യവസായ സ്ഥാപനങ്ങിലേക്കും വരുന്ന യാത്രക്കാരെയാണ് ബോട്ട് ചങ്ങാടം ദിനംപ്രതി കഷ്ടത്തിലാക്കുന്നത്. രണ്ട് ബോട്ട് ചങ്ങാടം സര്‍വിസ് നടത്തേണ്ട ഇവിടെ ഇപ്പോള്‍ ഒരെണ്ണമാണ് ഉള്ളത്. ഇതുതന്നെ ഓരോ ട്രിപ്പും മണിക്കൂറുകളോളം താമസിച്ചാണ് നടത്തുന്നത്. പല ദിവസങ്ങളിലും ചങ്ങാട സര്‍വിസ് സമയനിഷ്ഠ പാലിക്കാത്തത് ജീവനക്കാരുമായി വാക്കേറ്റത്തിന് കാരണമാകാറുണ്ട്. രണ്ടുദിവസമായി വേമ്പനാട്ടുകായലില്‍ പായല്‍ നിറഞ്ഞത് മൂലം സര്‍വിസ് നടത്താന്‍ സാധിക്കുന്നില്ളെന്നുപറഞ്ഞ് പൂര്‍ണമായും നിര്‍ത്തി. എന്നാല്‍, പായല്‍ ഇല്ലാത്ത സമയത്തും ഇതുതന്നെയാണ് സ്ഥിതിയെന്നാണ് യാത്രക്കാരുടെ പരാതി. കടവില്‍ വരുമ്പോള്‍ ചങ്ങാടം ഇല്ളെന്ന അവസ്ഥ പലപ്പോഴും തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ബുദ്ധിമുട്ടിക്കുന്നു. തുടക്കത്തില്‍ ഇതുപോലെ സര്‍വിസ് മുടക്കം പതിവായപ്പോള്‍ പരാതി നല്‍കിയ യാത്രക്കാരനെ കോണ്‍ട്രാക്ടര്‍ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പലരും ഇപ്പോള്‍ പരാതിപ്പെടാന്‍ തയാറാകുന്നില്ല. കുടപുറം-എരമല്ലൂര്‍ പാലം നിര്‍മിക്കണമെന്ന ജനങ്ങളുടെ വര്‍ഷങ്ങളായ ആവശ്യം യാഥാര്‍ഥ്യമായാല്‍ ഇതുവഴി യാത്രാദുരിതത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.