അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ അക്രമം നടത്തിയ സാമൂഹികവിരുദ്ധരെ അറസ്റ്റുചെയ്യണമെന്ന് സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനപൂര്‍ണമായ ജീവിതം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് രാത്രികാലങ്ങളിലുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണ്. പ്രദേശത്തെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഇതിന് പിന്നിലുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ നാലുദിവസം മുമ്പ് ഓണാഘോഷത്തെ തുടര്‍ന്ന് രണ്ടുവിഭാഗം തമ്മില്‍ അടിയുണ്ടായി. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് ഇത് വ്യാപിക്കാതെ ശാന്തമാക്കിയിരുന്നു. എന്നാല്‍, അന്നുരാത്രി പ്രദേശവാസിയായ ഒരാളുടെ കാര്‍ ആരോ തീവെച്ചു. ഇതേതുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കുകയും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും മുന്‍കരുതലെടുത്തു. ഇതിനിടെ ഒന്നാംതീയതി രാത്രി കാട്ടുംപുറം മുസ്ലിംപള്ളിക്കു നേരെ ആക്രമണം നടത്തുകയും ജനലിന് കേടുപാട് വരുത്തുകയും ചെയ്തു. ബുധനാഴ്ച രാത്രി പുന്നരപയിലെ സി.പി.എം അംഗവും മത്സ്യവ്യാപാരിയുമായ ടി.കെ.പി. സലാഹുദ്ദീന്‍െറ വീടിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന ഇന്‍സുലേറ്റഡ് വാനിന് തീവെച്ചു. ഇതേദിവസംതന്നെ കാക്കാഴം പടിഞ്ഞാറ് സി.പി.എം അംഗം നൗഫലിന്‍െറ വീടിന് മുന്നില്‍ വെച്ചിരുന്ന ബൈക്കും തീവെച്ച് നശിപ്പിച്ചു. ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് മതപരമായ കലാപം ലക്ഷ്യംവെച്ചാണ്. ഒരു സംഭവത്തിലും പൊലീസ് ഇതുവരെയും ആരെയും അറസ്റ്റുചെയ്തിട്ടില്ളെന്ന് ഏരിയ സെക്രട്ടറി എച്ച്. സലാം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.