കുടിവെള്ളത്തിലെ മാലിന്യം; പ്രശ്നം പരിഹരിക്കുമെന്ന് ചീഫ് എന്‍ജിനീയര്‍ എം.എല്‍.എക്ക് ഉറപ്പുനല്‍കി

ആലപ്പുഴ: നഗരസഭാ പ്രദേശത്ത് കുടിവെള്ളത്തിലുണ്ടായ മാലിന്യപ്രശ്നം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചീഫ് എന്‍ജിനീയര്‍ ഹാരിസ് ജി. സുധാകരന്‍ എം.എല്‍.എക്ക് ഉറപ്പുനല്‍കി. ബുധനാഴ്ച എം.എല്‍.എയുടെ നേതൃത്വത്തില്‍ ആലപ്പുഴ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫിസില്‍ സമരം നടത്തിയിരുന്നു. കഴിഞ്ഞ ഒരുമാസമായി കുടിവെള്ളത്തിലൂടെ കടന്നുവരുന്ന മലിനജലം കണ്ടത്തെി പ്രശ്നം പരിഹരിക്കുന്നതിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കലക്ടര്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറുമായി സംസാരിച്ച് വാഹനങ്ങളില്‍ വെള്ളം എത്തിക്കാന്‍ തീരുമാനിച്ചിരുന്നു. വേണമെങ്കില്‍ വിദഗ്ധ ടീമിനെ എത്തിച്ച് ഈ പ്രശ്നം ഒരാഴ്ചക്കുള്ളില്‍തന്നെ പൂര്‍ണമായി പരിഹരിക്കുമെന്നും അറിയിച്ചു. അതുവരെ മൂന്ന് വാഹനങ്ങളിലായി ശുദ്ധജലം പ്രദേശങ്ങളില്‍ എത്തിക്കും. ഇതിനാവശ്യമായ ടാങ്കറുകളും എത്തിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ ഫണ്ടും നല്‍കിയിട്ടുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ എം.എല്‍.എയെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.