ചേര്‍ത്തല: രണ്ട് മത്സ്യത്തൊഴിലാളികളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇനിയും പിടികിട്ടിയില്ല. വര്‍ഷങ്ങളായ പ്രതികാരത്തിന്‍െറ ഭാഗമായാണ് മത്സ്യത്തൊഴിലാളികളെ ആസൂത്രിത നീക്കത്തിലൂടെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയത്. ലോറിഡ്രൈവര്‍ മാത്രമെ പൊലീസിന്‍െറ പിടിയിലായുള്ളൂ. ലോറിയിലുണ്ടായിരുന്ന മറ്റുനാലുപേര്‍ അപ്പോള്‍ തന്നെ രക്ഷപ്പെട്ടു. അവരെ പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ല. അതേസമയം, തങ്ങളുടെ വീട്ടുകാര്‍ക്ക് വധഭീഷണിയുണ്ടെന്ന് മുന്‍കൂട്ടി ചേര്‍ത്തല ഡിവൈ.എസ്.പിയെ അറിയിച്ചിട്ടും മൂന്‍ കരുതല്‍ നടപടി ഉണ്ടാകാത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദിനെ ചേര്‍ത്തലയില്‍നിന്ന് ആഭ്യന്തര വകുപ്പ് മാറ്റി. പകരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജഹാന് ചുമതല നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒറ്റമശേരിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടിപ്പക പൊലീസ് അവഗണിച്ചിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ ആസൂത്രിത നീക്കത്തിന് ഇരയായ ജോണ്‍സണിന്‍െറയും സുബിന്‍െറയും കുടുംബങ്ങള്‍ നേരത്തേ ഡിവൈ.എസ്.പിക്ക് ഗുണ്ടകളുടെ ഭീഷണി ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. മാത്രമല്ല, ചേര്‍ത്തല എം.എല്‍.എ പി. തിലോത്തമനും ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. എന്നാല്‍, അതിന് വിലകല്‍പിച്ചില്ളെന്നാണ് ജനങ്ങളും എം.എല്‍.എയും കുറ്റപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ജോണ്‍സണിനെയും സുബിനെയും ലോറിയിടിച്ച് കൊലപ്പെടുത്തുമ്പോള്‍ ജനങ്ങളുടെ ആശങ്കയും ഭീതിയും സത്യമായിരുന്നെന്ന് തെളിഞ്ഞു. മത്സ്യമേഖലയില്‍ പ്രതിഷേധം അലയടിച്ചു. പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന ഡിവൈ.എസ്.പിക്കെതിരെ ജനങ്ങള്‍ രോഷാകുലരായി. ഈ സാഹചര്യത്തിലാണ് എന്‍. പ്രസാദിനെ ചേര്‍ത്തലയില്‍നിന്ന് ആഭ്യന്തര വകുപ്പ് മാറ്റാന്‍ നിര്‍ബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.