ചാരുംമൂട്: കോടതി ഉത്തരവിന്‍െറ മറവില്‍ മലതുരന്ന് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞു. പാലമേല്‍ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര-കുടശ്ശനാട് റോഡിലെ വൈരക്കുന്ന് മലയില്‍നിന്ന് മണ്ണെടുക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന വിജയന്‍െറ നേതൃത്വത്തില്‍ നാട്ടുകാരും പ്രതിനിധികളും ചേര്‍ന്ന് തടഞ്ഞത്. ചൊവ്വാഴ്ച രാവിലെ 11 നാണ് സംഭവം. മലയില്‍നിന്ന് മണ്ണെടുക്കാനുള്ള കോടതി ഉത്തരവുമായാണ് ഖനനക്കാര്‍ എത്തിയത്. എക്സ്കവേറ്ററും ടിപ്പര്‍ ലോറികളുമായി വന്ന സംഘത്തെ സംഭവമറിഞ്ഞത്തെിയ നാട്ടുകാരും ജനപ്രതിനിധികളും തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മണ്ണെടുക്കാനത്തെിയവര്‍ പിന്തിരിഞ്ഞു. മുമ്പും കോടതി ഉത്തരവുമായി ഖനനത്തിന് മണ്ണ് ലോബി ശ്രമിച്ചിരുന്നു. ജില്ലയില്‍ മലകളുള്ള ഏക പ്രദേശമായ പാലമേല്‍ പഞ്ചായത്തിന്‍െറ കിഴക്കന്‍ മേഖലയിലെ പ്രധാന മലകളിലൊന്നാണ് വൈരക്കുന്ന് മല. ഈ മലയുടെ സമീപത്ത് മണ്ണെടുത്തതുമൂലം വീടിന് മുകളിലേക്ക് മല ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുകയും മറ്റ് അപകടങ്ങളിലായി നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണ്ണ് ഖനനത്തിനെതിരെ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് മണ്ണ് ലോബി കോടതിയെ സമീപിച്ച് ഖനനത്തിന് അനുകൂലമായി വിധി നേടിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. മുഹമ്മദാലി, ബ്ളോക് പഞ്ചായത്തംഗം എ. നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, രജനി, സൂസമ്മ ചാക്കോ, ശ്രീനി പണിയില്‍, ഓമനക്കുട്ടന്‍ തുടങ്ങിയവരും മണ്ണെടുക്കുന്നത് തടയാന്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.