‘മാധ്യമം’ വാര്‍ത്ത ഫലം കണ്ടു; ദേവകിക്ക് വീട് നിര്‍മിച്ചുനല്‍കും

അരൂര്‍: ‘മാധ്യമം’ വാര്‍ത്ത ഫലം കണ്ടു. ദേവകിക്ക് വീട് നിര്‍മിച്ചുനല്‍കും. അരൂര്‍ 17ാം വാര്‍ഡില്‍ പനയന്തറ നികര്‍ത്തില്‍ 70കാരിയായ ദേവകിയുടെ ഒരുസെന്‍റ് സ്ഥലത്ത് വീട് നിര്‍മിച്ചുനല്‍കാന്‍ പഞ്ചായത്തംഗങ്ങള്‍ രംഗത്തത്തെി. ഇഴഞ്ഞും നിരങ്ങിയുമാണ് ദേവകി വീട്ടിനുള്ളില്‍ കയറിയിരുന്നത്. തൂണുകള്‍ ഒടിഞ്ഞ് നിലംപൊത്തിയ ഷെഡിലെ ദുരിതജീവിതം ‘മാധ്യമം’ തിങ്കളാഴ്ച വാര്‍ത്തയാക്കിയിരുന്നു. 17ാം വാര്‍ഡിലെ പഞ്ചായത്തംഗം ഉഷ അഗസ്റ്റിന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. പുഷ്പന്‍, 18ാം വാര്‍ഡ് അംഗം കെ.ടി. ശ്യാം, സാമൂഹിക പ്രവര്‍ത്തകന്‍ അജയന്‍ എന്നിവര്‍ ദേവകിയുടെ എത്തിയാണ് പുതിയ വീട് നിര്‍മിച്ചുനല്‍കാന്‍ നടപടി തുടങ്ങിയത്. വീട് നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ അരൂരിലെ വ്യവസായികളായ മംഗള എക്സ്പോര്‍ട്സ് ഉടമ ബാബു, അശ്വതി സപ്ണ്‍ പൈപ്സ് ഉടമ അമര്‍നാഥ് എന്നിവര്‍ നല്‍കാമെന്ന് സമ്മതിച്ചതായി സി.കെ. പുഷ്പന്‍ പറഞ്ഞു. വീട് നിര്‍മിച്ചുനല്‍കുന്നതിന് തടസ്സമായിരുന്നത് സ്ഥലവിസ്തൃതി ആയിരുന്നെന്നും പട്ടികജാതിക്കാര്‍ക്കുള്ള ഫ്ളാറ്റില്‍ ഒരു വീട് ദേവകിക്ക് നല്‍കുമെന്നും പഞ്ചായത്തംഗം ഉഷ അഗസ്റ്റിന്‍ പറഞ്ഞു. എന്നാല്‍, ഇനിയും കാത്തിരിക്കാതെ നിവര്‍ന്ന് കയറാന്‍ കഴിയുന്ന ഒരുവീട് നിര്‍മിച്ചുനല്‍കാന്‍ നടപടി ആരംഭിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നിലം പൊത്തിയ ഷെഡ് പൂര്‍ണമായും പൊളിച്ചുനീക്കി ചൊവ്വാഴ്ചതന്നെ പുതിയ വീടിന് കണക്കെടുപ്പ് നടത്തി. സാധനസാമഗ്രികള്‍ ബുധനാഴ്ച ഇറക്കും. പണിയും തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.