ആയുര്‍വേദ സ്പോര്‍ട്സ് മെഡിസിന്‍ ആലപ്പുഴയില്‍ ആരംഭിക്കും

ആലപ്പുഴ: ആയുര്‍വേദ സ്പോര്‍ട്സ് മെഡിസിന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍െറ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആരംഭിക്കാന്‍ ഉടന്‍ നടപടി തുടങ്ങുമെന്ന് ആയുര്‍വോദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ഡോ. എ. സൈനുലാബ്ദീന്‍ അധ്യക്ഷത വഹിച്ചു. എ.എം.എ.ഐ സംസ്ഥാന സെക്രട്ടറി ഡോ. രജിത് ആനന്ദ്, ഡോ. ആര്‍. കൃഷ്ണകുമാര്‍, ഡോ. മഹേഷ് കുമാര്‍, ഡോ. ഷാജീവ്, ഡോ. ജയരാജ്, ഡോര്‍. ഷേര്‍ലി ദിവാനി, ഡോ. സാദത്ത് ദിനകര്‍, ഡോ. എ.പി. ശ്രീകുമാര്‍, ഡോ. റോയ് ബി. ഉണ്ണിത്താന്‍, ഡോ. വിഷ്ണു നമ്പൂതിരി, ഡോ. കെ. മധു, ഡോ. എ. ജയന്‍, ഡോ. എസ്. പ്രസന്നന്‍, ഡോ. അനീഷ് കുമാര്‍, ഡോ. ജിനോ ചാക്കോ, ഡോ. സത്യപ്രസാദ്, ഡോ. എം. മനോജ് എന്നിവര്‍ സംസാരിച്ചു. ഡോ. വാഹിദ റഹ്മാന്‍ നയിച്ച വന്ധ്യതയിലെ ആയുര്‍വേദത്തിന്‍െറ സാധ്യതകള്‍ എന്ന വര്‍ക്ക്ഷോപ്പില്‍ ജില്ലയില്‍ നൂറിലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു. അഞ്ഞൂറിലേറെ ദമ്പതിമാരുടെ അനപത്യ ദു$ഖത്തിന് ആയുര്‍വേദത്തിലൂടെ പരിഹാരം കണ്ട ഡോ. വാഹിദ റഹ്മാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ എ.എം.എ.ഐയുടെ ആദരം സമര്‍പ്പിച്ചു. ഭാരവാഹികള്‍: ഡോ. വിഷ്ണു നമ്പൂതിരി (പ്രസി.), ഡോ. കെ. മധു, ഡോ. അശ്വിനികുമാര്‍ (വൈസ് പ്രസി.), ഡോ. ബി. രാജേഷ് (സെക്ര.), ഡോ. അനിത വര്‍ഗീസ്, ഡോ. പ്രവിത (ജോ. സെക്ര.), ഡോ. എ.എം. മനോജ് (ട്രഷ.), ഡോ. അനീഷ് കുമാര്‍ (സി.എം.ഇ കണ്‍.), ഡോ. സി. ധന്യ (വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ഡോ. ഭാഗ്യലക്ഷ്മി (വനിതാ സബ് കമ്മിറ്റി കണ്‍.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.