ആലപ്പുഴ: സ്വകാര്യ ബസുകള്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ കടന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് നിരോധം. ഇതുമൂലം ബസില്‍ എത്തുന്ന യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷന് ഉള്ളില്‍ കടക്കാന്‍ അര കിലോമീറ്റര്‍ നടക്കേണ്ട സ്ഥിതിയായി. റെയില്‍വേയുടെ പുതിയ നിഷേധനയംമൂലം കൃത്യസമയത്ത് സ്റ്റേഷനില്‍ എത്തി ട്രെയിനില്‍ കയറാന്‍ യാത്രക്കാര്‍ക്ക് കഴിയാതായിരിക്കുകയാണ്. ആലപ്പുഴയില്‍ ട്രെയിന്‍ എത്തിയ നാള്‍ മുതല്‍ തുടര്‍ന്നുവരുന്ന സര്‍വിസിനാണ് ഇപ്പോള്‍ നിരോധം വന്നിരിക്കുന്നത്. ദൂരയാത്ര പോകേണ്ടവരും ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും ഇതോടെ പ്രയാസത്തിലായിരിക്കുകയാണ്. യാത്രക്കാര്‍ ലഗേജുകളുമെടുത്ത് കുട്ടികളുമായി നടന്നുപോകുന്ന അവസ്ഥയാണ്. ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (കെ.ബി.ടി.എ) പ്രശ്നത്തില്‍ ഇടപെട്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്. ജനങ്ങളെയും യാത്രക്കാരെയും വെല്ലുവിളിച്ചുള്ള നിരോധം പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് കെ.ബി.ടി.എ ജില്ലാ പ്രസിഡന്‍റ് പി.ജെ. കുര്യന്‍, സെക്രട്ടറി എസ്. നവാസ്, ഷാജിലാല്‍, എസ്.എം. നാസര്‍, നവാസ് പാറായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.