ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നുമാസം; പ്രവര്‍ത്തനം തുടങ്ങാതെ കെ.എസ്.ആര്‍.ടി.സി കെട്ടിടം

ചേര്‍ത്തല: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ കെ.എസ്.ആര്‍.ടി.സി കെട്ടിടം. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച പാസഞ്ചേഴ്സ് അമിനിറ്റീസ് ബില്‍ഡിങ്ങും ബസ് യാര്‍ഡുമാണ് രണ്ടര മാസമായിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത്. സ്റ്റാന്‍ഡിന്‍െറ നവീകരണവും വികസനവും ലക്ഷ്യം വെച്ചാണ് പി. തിലോത്തമന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒന്നര കോടി വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ഒമ്പത് കടമുറികളും ഈ കെട്ടിടത്തില്‍ പണികഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പ്രവര്‍ത്തനം ആരംഭിക്കാത്തതുമൂലം വാടകയും ലഭ്യമാകുന്നില്ല. ചീഫ് ഓഫിസില്‍നിന്ന് അനുമതി ലഭിക്കാത്തതാണ് തടസ്സമെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. ആസ്തിവികസന ഫണ്ടായ ഒന്നര കോടിയില്‍ പകുതിമാത്രമാണ് കരാറുകാരന് ഇതുവരെ ലഭിച്ചതെന്നും അറിയുന്നു. കെട്ടിടത്തിനുമുന്നില്‍ യാര്‍ഡ് ഒരുക്കിയ വകയില്‍ പതിനായിരം രൂപ വേറെയും കരാറുകാരന് കിട്ടേണ്ടതുണ്ട്. ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഒഴിവാകും. പ്രവര്‍ത്തനങ്ങള്‍ വേഗം ആരംഭിക്കണമെന്ന് പി. തിലോത്തമന്‍ എം.എല്‍.എ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടന്നാണ് അറിയ ുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.