ചേര്‍ത്തല: ചേര്‍ത്തല നഗരത്തില്‍ പൈപ് സ്ഥാപിക്കുന്നതിനിടെ മതിലിടിഞ്ഞുവീണ് മരിച്ച തൊഴിലാളികള്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചേര്‍ത്തല നഗരസഭ 16ാം വാര്‍ഡ് കൊച്ചുചിറ രാജപ്പന്‍െറ മകന്‍ ഷിബു (38), ചേര്‍ത്തല തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അറവുകാട് മാവിന്‍ചുവട്ടില്‍ അശോകന്‍െറ മകന്‍ അജയകുമാര്‍ (സാജന്‍-28) എന്നിവരാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. ദുരന്തത്തില്‍ മരിച്ച ഷിബുവിന്‍െറയും അജയ കുമാറിന്‍െറയും കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപാവീതം സഹായധനം നല്‍കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 3.30ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ച ഇരുവരുടെയും മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മതിലിന്‍െറ ഭാഗം നെഞ്ചില്‍ പതിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തിലും കരളിലും തറച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അജയകുമാറിന്‍െറ തലച്ചോറിലും ക്ഷതമേറ്റിരുന്നു. സമൂഹത്തിന്‍െറ നാനാതുറകളിലുമുള്ള നിരവധിപേര്‍ ചേര്‍ന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സേതുലക്ഷ്മി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.ബി. ചന്ദ്രാബാബു, അഡ്വ. സി.കെ. ഷാജിമോഹന്‍, കെ.എന്‍. സെയ്തുമുഹമ്മദ്, വെള്ളിയാകുളം പരമേശ്വരന്‍, അഡ്വ. സി.വി. തോമസ്, രാധാകൃഷ്ണന്‍, എന്‍.ആര്‍. ബാബുരാജ്, രാജപ്പന്‍ നായര്‍, രാജമ്മ, നഗരസഭാ കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.