തുറവൂര്‍: മതമൈത്രീ സന്ദേശവുമായി മഹാബലി മന്നന്‍ പുലികളിക്കൂട്ടങ്ങളുമായി വീടുകള്‍ തോറുമത്തെി. തുറവൂര്‍ വടക്ക് നാട്ടുകൂട്ടത്തിന്‍െറ ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് മഹാബലി മന്നന്‍ പുലിക്കൂട്ടങ്ങളുമായി വീടുകളിലത്തെിയത്. ചെണ്ടമേളത്തിന്‍െറ അകമ്പടിയോടെ വീടുകളിലത്തെിയ മഹാബലി ആശംസകള്‍ അര്‍പ്പിച്ചു. വിപിന്‍കുമാര്‍ മഹാബലിയായും സേവ്യര്‍, അനീഷ്, അലക്സ്, നിധിന്‍, സവിത്ത് വിശ്വം, അക്ഷയ് ദര്‍ശന്‍ എന്നിവര്‍ പുലികളും വേട്ടക്കാരുമായി. വി. രാധാകൃഷ്ണന്‍, എസ്. രജിമോന്‍, ബദര്‍, ദറാര്‍, കെ.ഡി. സുനില്‍കുമാര്‍, ആര്‍. സുനില്‍കുമാര്‍, വി. പുരുഷന്‍, വി. വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടുകൂട്ടത്തിന്‍െറ ഉദ്ഘാടനം ചേര്‍ത്തല സി.ഐ വി.എസ്. നവാസ് നിര്‍വഹിച്ചു. എന്‍. ശശിധരന്‍ അധ്യക്ഷത വഹിച്ചു. വി. കാര്‍ത്തികേയന്‍, എം.ആര്‍. സോമനാഥന്‍, സി.എന്‍. രാധാകൃഷ്ണന്‍, വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കലാകായിക മത്സര വിജയികള്‍ക്ക് വി.എസ്. നവാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങള്‍ക്ക് സൂസന്‍, ലത എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.