രാജ്യാന്തര നിലവാരത്തില്‍ നെഹ്റു ട്രോഫി മാറ്റണം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പൈതൃകവും അന്തസ്സും നിലനിര്‍ത്തി കുറ്റമറ്റതും കലാപരവും രാജ്യാന്തര നിലവാരമുള്ളതുമായ തരത്തില്‍ മാറ്റാന്‍ കഴിയണമെന്ന് നെഹ്റു ട്രോഫി ജലോത്സവ സംരക്ഷണസമിതി ആവശ്യപ്പെട്ടു. പുന്നമടക്കായലും നെഹ്റു ട്രോഫി മത്സരം നടക്കുന്ന പ്രദേശവുമാകെ ടൂറിസം വികസനത്തിന്‍െറ മാതൃകയില്‍ മാസ്റ്റര്‍പ്ളാന്‍ ഉണ്ടാക്കുകയും അത് നടപ്പാക്കാന്‍ മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന അധികാരികളെ നിയമിക്കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. യോഗത്തില്‍ പ്രസിഡന്‍റ് മുക്കം ബേബി അധ്യക്ഷത വഹിച്ചു. കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ജാക്സണ്‍ ആറാട്ടുകുളം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി. രാജു, കെ.എന്‍. അനിരുദ്ധന്‍, ജോസ്, കെ.ടി. ഇതിഹാസ്, ദിനേശന്‍ ഭാവന, ടോമിച്ചന്‍, ജോസ് കാവനാടന്‍, തോമസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.