വെട്ടുകേക്ക്

ചേരുവകൾ:

  1. മൈദ-500  ഗ്രാം
  2. മുട്ട അടിച്ചത്-മൂന്ന് എണ്ണം
  3. പഞ്ചസാര പൊടിച്ചത്-രണ്ട് കപ്പ്
  4. നെയ്യ്-ഒരു ടേബ്ള്‍ സ്പൂണ്‍
  5. പാല്‍-ഒരു ടേബ്ള്‍ സ്പൂണ്‍
  6. വാനില എസന്‍സ്-അര ടീസ്പൂണ്‍
  7. ഏലക്കായ പൊടിച്ചത്-അഞ്ചെണ്ണം
  8. സോഡാപ്പൊടി-കാല്‍ ടീസ്പൂണ്‍
  9. റവ-100 ഗ്രാം

തയാറാക്കുന്ന വിധം:
മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി വെക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായപ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടു കൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴക്കുന്നതുപോലെ നന്നായി കുഴച്ച്, നനച്ച തുണി കൊണ്ടു മൂടിവെക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്‍േറയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് കാഞ്ഞ എണ്ണയില്‍ വറുത്തുകോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

തയാറാക്കിയത്: അജിനാഫ, റിയാദ്.

Tags:    
News Summary - vettu cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.