വീട്ടിൽ ഉണ്ടാക്കാം ടേസ്റ്റി മാം​ഗോ ഫ​ലൂ​ദ

ആവശ്യമുള്ള സാധനങ്ങൾ

  • മി​ൽ​ക്ക് - 1 ലി​റ്റ​ർ
  • ക​ണ്ടെ​ൻ​സ്‌​ഡ് മി​ൽ​ക്ക് - മു​ക്കാ​ൽ ടി​ൻ
  • കോ​ൺ​ഫ്ല​വ​ർ - 1 ടീ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര - ആ​വ​ശ്യ​ത്തി​ന്
  • മ​ധു​രം ബാ​ല​ൻ​സ് ചെ​യ്യാ​ൻ - ഒ​രു നു​ള്ള് ഉ​പ്പ്
  • വാ​നി​ല എ​സ്സ​ൻ​സ് - 2 ടീ​സ്പൂ​ൺ
  • റോ​സ് എ​സ്സെ​ൻ​സ് - 1 ടീ​സ്പൂ​ൺ
  • മാ​ങ്ങ നാ​ല് ടീ​സ്പൂ​ൺ പ​ഞ്ച​സാ​ര ചേ​ർ​ത്ത കാ​ൽ ക​പ്പ് വെ​ള്ള​ത്തി​ൽ വേ​വി​ച്ച​ത് -2 ക​പ്പ്
  • സാ​ബൂ​ന​രി (സാ​ഗോ) വേ​വി​ച്ച​ത് - 1 ക​പ്പ്
  • സേ​മി​യ വേ​വി​ച്ച​ത് - 1 ക​പ്പ്
  • ആ​പ്പി​ൾ തൊ​ലി​ക​ള​ഞ്ഞ് മു​റി​ച്ച​ത് - ഒ​ന്ന​ര ക​പ്പ്
  • കി​സ്‌​മി​സ്‌ - അ​ര ക​പ്പ്
  • വേ​ണ​മെ​ങ്കി​ൽ ബ​ദാം, പി​സ്ത, കാ​ഷ്യു എ​ല്ലാം​കൂ​ടി ചെ​റു​താ​യി അ​രി​ഞ്ഞ​ത് -അ​ര​ക്ക​പ്പ്
  • ബേ​സി​ൽ സീ​ഡ്‌​സ് അ​ല്ലെ​ങ്കി​ൽ ചി​യ സീ​ഡ്‌​സ് കു​തി​ർ​ത്ത​ത് -അ​ര​ക്ക​പ്പ്

തയ്യാറാക്കുന്ന വിധം

പാ​ൽ തി​ള​ച്ചു​വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ക​ണ്ടെ​ൻ​സ്‌​ഡ് മി​ൽ​ക് ചേ​ർ​ത്ത് കു​റ​ഞ്ഞ തീ​യി​ൽ കു​റ​ച്ചു​സ​മ​യം കാ​ച്ചി​യെ​ടു​ക്ക​ണം. അ​ടി​യി​ൽ പി​ടി​ക്കാ​തെ ഇ​രി​ക്കാ​ൻ ഈ ​സ​മ​യ​മെ​ല്ലാം ഇ​ള​ക്കി​കൊ​ണ്ടി​രി​ക്ക​ണം.

അ​തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ കോ​ൺ​ഫ്ല​വ​ർ കാ​ൽ​ക​പ്പ് പാ​ലി​ൽ ചേ​ർ​ത്തൊ​ഴി​ച്ച് ന​ന്നാ​യി തി​ള​പ്പി​ക്ക​ണം. അ​പ്പോ​ഴും ന​ന്നാ​യി ഇ​ള​ക്കി കൊ​ണ്ടി​രി​ക്കാ​ൻ മ​റ​ക്ക​രു​ത്. ഈ ​കൂ​ട്ടി​ലേ​ക്ക് വാ​നി​ല എ​സ്സെ​ൻ​സ് ഒ​ഴി​ക്കു​ക, ഈ ​കൂ​ട്ട് കു​റ​ച്ചു കു​റു​കി​വ​രു​മ്പോ​ൾ ഒ​രു​നു​ള്ള് ഉ​പ്പ് ചേ​ർ​ത്ത് ഇ​റ​ക്കി​വെ​ക്കു​ക.

കു​റ​ച്ച് ചൂ​ടാ​റി​യ​ശേ​ഷം വേ​വി​ച്ച മാ​ങ്ങ​യും എ​ല്ലാ കൂ​ട്ടു​ക​ളും കു​റേ​ശ്ശ ആ​യി ചേ​ർ​ത്ത് മി​ക്സ്ചെ​യ്തു ക​ഴി​യു​മ്പോ​ൾ റോ​സ് എ​സ്സെ​ൻ​സ് ചേ​ർ​ക്കു​ക. ന​ന്നാ​യി ത​ണു​പ്പി​ച്ച​ശേ​ഷം ഗ്ലാ​സ്സു​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന് വേ​ണ​മെ​ങ്കി​ൽ മു​ക​ളി​ൽ കു​റ​ച്ച് ഐ​സ് ക്രീ​മും ചെ​റു​താ​യി അ​രി​ഞ്ഞ പി​സ്ത ന​ട്ട്സും ചെ​റി​യും മു​ക​ളി​ൽ വി​ത​റി സെ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Mango Falooda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.