ചെറു ചുടുപാലിൽ ഈസ്റ്റ്, പഞ്ചസാര ഇട്ട് ഇളക്കി 10 മിനിറ്റ് അടച്ചുവെക്കുക. ഇതിലേക്ക് മൈദ, ഉപ്പ്, ഇഷ്ടമാണെങ്കിൽ മിക്സ് ഹെർബൽ ചേർത്ത് കുഴച്ചെടുക്കുക. ശേഷം തണുപ്പില്ലാത്ത ബട്ടർ ചേർത്ത് വീണ്ടും 10 മിനിറ്റ് കുഴച്ചെടുക്കുക. (മാവ് വളരെ സോഫ്റ്റാവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്). ഒരു മണിക്കൂർ മാവ് പൊങ്ങാൻ മാറ്റിവെക്കുക.
ക്യാരറ്റ്, കുക്കുമ്പർ, ഉള്ളി പച്ചമുളക് വളരെ ചെറുതായി മുറിച്ചെടുക്കുക. ഇതിലേക്ക് പൊരിച്ച ചിക്കൻ പൊടിച്ചു ചേർത്തുകൊടുക്കുക. ശേഷം സോസ്, മയോണിസ്, തഹിനി, ചെറുനാരങ്ങ, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. പൊങ്ങിവന്ന മാവ് ഒന്നുകൂടി കുഴച്ചു ചെറിയ ഉരുളകൾ ആക്കി മാറ്റുക.
ചെറിയ ഉരുളകൾ കരിഞ്ജീരകത്തിൽ (കറുത്ത എള്ള്) പ്രെസ്സ് ചെയ്ത് പൂരി പോലെ പരത്തുക. നടുവിൽ തയാറാക്കിവെച്ച മസാലയിൽനിന്ന് അൽപം എടുത്ത് നടു ഭാഗത്തായി വെച്ചതിനുശേഷം നാല് ഭാഗത്തു കത്തിവെച്ചുമുറിക്കുക. ഒരു ഭാഗത്തെ മുറിച്ച തൊലി എടുത്ത് ഓപ്പസിറ്റ് ഭാഗത്തു ഒട്ടിക്കുക.
അതുപോലെ തിരിച്ചും ചെയ്യുക. അങ്ങനെ നാല് ഭാഗവും ചെയ്താൽ ഒരു റോസ് പൂവിന്റെ രൂപത്തിൽ കിട്ടും. ഇതേപോലെ എല്ലാം ചെയ്തെടുക്കുക. ഇത് ഓയിൽ തടവിയ ഒരു പാത്രത്തിൽവെച്ച് തുണികൊണ്ട് അടച്ചുവെക്കുക. റോസ് പൊങ്ങിവന്നാൽ 15 മിനിറ്റ് സ്റ്റീം ചെയ്തെടുക്കുക. റോസ് ബൺ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.