കുറച്ചു സമയം എടുത്തു ചെയ്യുന്ന ഒരു വിഭവമാണിത്. ബീഫ് കൊണ്ടോ മട്ടൺ കൊണ്ടോ ഇത് തയ്യാറാക്കാം. പ്രോട്ടീനിന്റെ നല്ലൊരു സോഴ്സ് ആയ ഈ വിഭവം എല്ലുകൾക്കും പേശികൾക്കും ബലം കൂടാൻ സഹായിക്കും.
ആവശ്യമായ സാധനങ്ങൾ
നിഹാരി മസാലക്കു വേണ്ടിയുള്ള ചേരുവകൾ: പെരുംജീരകം (2 ടേബിൾസ്പൂൺ), കുരുമുളക് (1 ടീസ്പൂൺ), ജീരകം (1 ടീസ്പൂൺ), ഏലയ്ക്ക (4-5), ഗ്രാമ്പൂ (6-8), കറുവാപ്പട്ട (1 കഷ്ണം), ജാതിപത്രി, തക്കോലം. (ഇവയെല്ലാം വറുത്ത് പൊടിച്ചാൽ നിഹാരി മസാല തയാറായി)
മട്ടൺ -1 കിലോ
തയാറാക്കുന്ന വിധം
ആദ്യമായി മസാല ചേരുവകൾ വറുത്ത് നന്നായി പൊടിച്ച് മാറ്റിവെക്കുക. ശേഷം ഒരു പ്രഷർ കുക്കറിലോ വലിയ പാത്രത്തിലോ എണ്ണ/നെയ്യ് ഒഴിച്ച് ഇറച്ചി കഷ്ണങ്ങൾ ചേർത്ത് നിറം മാറുന്നത് വരെ നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തയ്യാറാക്കിയ നിഹാരി മസാല, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് മിനിറ്റ് നന്നായി ഇളക്കുക.ഏകദേശം 5-6 ഗ്ലാസ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ ഇറച്ചി നന്നായി വേവിക്കുക (ഇറച്ചി വളരെ മൃദുവായിരിക്കണം). ഇറച്ചി വെന്തുകഴിഞ്ഞാൽ, ഗോതമ്പ് മാവ്/മൈദ വെള്ളത്തിൽ കലക്കി (സ്ലറി) ചാറിലേക്ക് ഒഴിക്കുക. കുറഞ്ഞ തീയിൽ 10-15 മിനിറ്റ് തിളപ്പിക.വറുത്ത സവാളയും മുകളിൽ അല്പം എണ്ണയും (Roghan) ചേർത്ത് നിഹാരി ക്രമീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.