ഓറഞ്ച് തേൻ ലഡു
Posted On
date_range Updated On
date_range ഇനി അനായാസം തയാറാക്കാം ഓറഞ്ച് തേൻ ലഡു
ആവശ്യമായ സാധനങ്ങൾ:
- കടലമാവ് - 1/2 കിലോ
- പഞ്ചസാര - 1 1/2 കപ്പ്
- നെയ്യ് - ആവശ്യത്തിന്
- മഞ്ഞൾപൊടി - അൽപം
- എണ്ണ - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
- വെള്ളം - ഒന്നര കപ്പ്
- ബേക്കിങ് സോഡ - അൽപം
- കളറിനായി ഓറഞ്ച് ഫുഡ് കളറും ചേർക്കാം
തയാറാക്കുന്ന വിധം:
ആദ്യം രണ്ട് കപ്പ് കടലമാവിലേക്ക് മഞ്ഞൾപൊടിയും ഒരു നുള്ള് ഓറഞ്ച് ഫുഡ് കളറും ചേർക്കാം. ഇതിന് ശേഷം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് അരിച്ചെടുക്കാം. തുടർന്ന് വെള്ളം കുറച്ച് കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക.
ഇനി ഒരു പാനിൽ എണ്ണ ചൂടാക്കണം. കുഴിവുള്ള പാത്രത്തിലൂടെ (അരിപ്പ തവി) എണ്ണയിലേക്ക് മാവ് ഒഴിച്ച് നൽകണം. ഇത് പൊങ്ങി വരുമ്പോൾ കോരി മാറ്റാം.
ഒന്നരക്കപ്പ് പഞ്ചസാരയും മുക്കാൽക്കപ്പ് വെള്ളവും ചേർത്ത് ഉരുക്കിമാറ്റിവെക്കുക. നന്നായി ഉരുകിയെന്ന് ഉറപ്പാക്കണം. തുടർന്ന് തയാറാക്കി വച്ചിരിക്കുന്ന വറുത്തെടുത്ത മാവ് കൂടി ഇതിലേക്ക് ചേർക്കാം.
നന്നായി മിക്‌സ് ചെയ്ത ചേരുവയിലേക്ക് നെയ്യ് കൂടി ചേർത്ത് നൽകാം. ശേഷം ഉരുളയാക്കിയെടുക്കാം. ഉണക്കമുന്തിരി ഇഷ്ടമുള്ളവർക്ക് നെയ്യിൽ വറുത്തെടുത്ത ശേഷം ചേർക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.