നവരത്ന ബിരിയാണി

ആവശ്യമുള്ള സാധനങ്ങൾ:

  • ബസ്മതി അരി - 2 കപ്പ്‌
  • കാരറ്റ് -1 (നീളത്തിൽ അരിഞ്ഞത്)
  • കാപ്സികം -1 (നീളത്തിൽ അരിഞ്ഞത്)
  • ബീൻസ്‌ - 4 / 5 (നീളത്തിൽ അരിഞ്ഞത്)
  • പനീർ - 1/2 കപ്പ്‌
  • ആപ്പിൾ  - ഒന്ന് (ക്യുബ്സ് ആയി കട്ട്‌ ചെയ്തത്)
  • അനാർ  - 1/2 കപ്പ്‌
  • മുന്തിരി - 1/4 കപ്പ്‌
  • കശുവണ്ടി - 1/4 കപ്പ്‌
  • കിസ്മിസ്  - 1/4 കപ്പ്‌
  • ബദാം  -1/4 കപ്പ്‌ (നീളത്തിൽ അരിഞ്ഞത്)
  • ബട്ടർ - 75 ഗ്രാം
  • മുളകുപൊടി - 2 ടേബ്ൾ സ്പൂൺ
  • തൈര് - 2 ടേബ്ൾ സ്പൂൺ
  • ചെറിയ ജീരകം  -1 ടീസ് സ്പൂൺ
  • സഫ്രോൺ - 5 അല്ലി  (പാലിൽ കുതിർത്തത്)
  • ഉപ്പ് - ആവിശ്യത്തിന്
  • മല്ലിയില, പുതിനയില -ആവിശ്യത്തിന്
  • പട്ട, ഗ്രാമ്പു, ഏലക്ക -ആവിശ്യത്തിന്

തയാറാക്കുന്ന വിധം:

അരി 30 മിനിറ്റ് കുതിർത്ത് വെക്കുക. ഒരു പാൻ എടുത്ത് 1 സ്പൂൺ  ബട്ടർ ഒഴിച് ഫ്രുട്ട്സും, നറ്റ്സും വറുത്ത് കോരുക. വീണ്ടും ബട്ടർ ഒഴിച് പനീർ, കാരറ്റ്, കാപ്സികം, ബീൻസ്‌ വറുക്കുക. ഇതിലേക് മുളകുപൊടി, തൈര്, ഉപ്പ് ചേർത്ത് മാറ്റിവെക്കുക. ഒരു പാത്രം അടുപ്പിൽവെച്ച് ബാക്കിയുള്ള ബട്ടർ ഇട്ട് ജീരകം പൊട്ടികുക. പട്ട, ഗ്രാമ്പു, ഏലക്ക ചേർക്കുക. അരി ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇതിലേക് 3 കപ്പ്‌ തിളച്ച വെള്ളവും ഉപ്പും ചേർത്ത് 15 മിനിറ്റ് വേവിക്കുക. അരി വെന്താൽ കുങ്കുമപൂ ചേർത്തിളക്കുക. തീ ഓഫ്‌ ആകിയതിന് ശേഷം മാറ്റിവെച്ച മസാലയും ഫ്രുറ്റ്സും നറ്റ്സും ചേർത്ത് മിക്സ്‌ ചെയ്തെടുക്കുക. ചോറ് കുഴഞ്ഞു പോകരുത്. മല്ലിയിലയും പുതിനയും ചേർത്ത് അലങ്കരിച്ച് ബിരിയാണി വിളമ്പുക.

അയച്ചുതന്നത്: റഫ്നിത എ.സി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.