Posted On
date_range Updated On
date_range പഴം അട
ചേരുവകൾ:
- പഴുത്ത് പാകമായ ഏത്തപ്പഴം ഒരു കി.ഗ്രാം
- ശര്‍ക്കര അര കി.
- തേങ്ങ -ഒരു മുറി
- പച്ചരി പൊടിച്ച് തരിയില്ലാതെ വറുത്തത് മുക്കാല്‍ കി.
- നെയ്യ് -ഒരു സ്പൂണ്‍
- ഏലയ്ക്കാപൊടി -ഒരു സ്പൂണ്‍
- ഇല -ആവശ്യത്തിന്
തയാറാക്കുന്നവിധം:
ഏത്തപ്പഴം ആവിയില്‍ പുഴുങ്ങി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി പൂ കളഞ്ഞ് എടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് പാനിയാക്കിയെടുത്ത് തേങ്ങ ചിരകിയതും പഴവും നെയ്യും ഏലയ്ക്കാപൊടിയും ചേര്‍ത്ത് വിളയിച്ച് എടുക്കുക. ചൂട് ആറിയ ശേഷം അരിപ്പൊടിയും ചേര്‍ത്ത് കുഴച്ച് ഇലയില്‍ പരത്തി മടക്കി ആവിയില്‍ പുഴുങ്ങി എടുക്കുക.
അയച്ചുതന്നത്: ഷംന, മലപ്പുറം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.