Posted On
date_range Updated On
date_range കൂൺ മൊളോഷ്യം
ചേരുവകൾ:
- കൂൺ –കാൽ കിലോ
- വെളുത്തുള്ളി –മൂന്ന് അല്ലി
- പച്ചമുളക് –2 എണ്ണം
- സവാള –1
- തക്കാളി –1
- മുളകുപൊടി–ഒന്നര ടീസ്പൂൺ
- മഞ്ഞൾപൊടി –കാൽ ടീസ്പൂൺ
- കറിവേപ്പില –2 തണ്ട്
- വെള്ളം –3 ഗ്ലാസ്
- ഉപ്പ് –ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
കൂൺ വൃത്തിയായി കഴുകി ചെറുതായി അരിയുക. ശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ചട്ടിയിൽ എണ്ണയൊഴിച്ച് വെളുത്തുള്ളി, സവാള, പച്ചമുളക് ഇട്ട് വഴറ്റുക. ശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റിയതിനു ശേഷം കൂൺ ചേർക്കുക. മൂന്ന് ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. വെള്ളം അധികം വറ്റാതെ കുറച്ച് ചാറോടുകൂടി ഇറക്കിവെക്കുക. ഇതിൽ പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം.
(കാരറ്റും കോളിഫ്ലവറും ആവശ്യമെങ്കിൽ കൂണിനോടൊപ്പം ചേർക്കാവുന്നതാണ്).
അയച്ചുതന്നത്: ഷാഹിദ, ബേപ്പൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.