മാമ്പഴ കേക്ക്

ചേരുവകൾ:

  • മാമ്പഴം-ഒന്ന് വലുത്
  • മൈദ-ഒരു കപ്പ്
  • വെണ്ണ-രണ്ട് ടേബ്ള്‍ സ്പൂണ്‍
  • പഞ്ചസാര പൊടിച്ചത്-ഒരു കപ്പ്
  • മുട്ട-രണ്ട്
  • ബേകിങ് പൗഡര്‍-ഒരു ടീസ്പൂണ്‍
  • പാല്‍-കാല്‍ കപ്പ്
  • മാമ്പഴം വട്ടത്തില്‍ അരിഞ്ഞത്-നാലു കഷണം
  • മാമ്പഴം പൊടിയായി അരിഞ്ഞത്-അര കപ്പ് (പഞ്ചസാര പാനിയില്‍ അഞ്ചു മിനിറ്റ് വേവിച്ചത്)
  • തേന്‍-രണ്ട് ടീസ്പൂണ്‍
  • വാനില എസന്‍സ്-ഒരു ടീസ്പൂണ്‍
  • ഉപ്പ്-ഒരു നുള്ള്

പാകം ചെയ്യേണ്ടവിധം:
വെണ്ണയും പഞ്ചസാരയും കൂടി നന്നായി  മയപ്പെടുത്തിയ ശേഷം അടിച്ചു വെച്ചിരിക്കുന്ന മുട്ട ചേര്‍ത്ത് യോജിപ്പിക്കുക. മൈദ, ബേകിങ് പൗഡര്‍, ഉപ്പ് എന്നിവ രണ്ടു പ്രാവശ്യം അരിപ്പയില്‍ അരിച്ചതും പാല്‍, വാനില എസന്‍സ് കൂട്ടും ഒന്നിടവിട്ട് മേല്‍പറഞ്ഞ മിശ്രിതത്തിലേക്ക് ചേര്‍ത്ത് സാവധാനം യോജിപ്പിക്കുക. മാമ്പഴം വട്ടത്തില്‍ അരിഞ്ഞത് (മാങ്ങയുടെ ആകൃതിയില്‍) രണ്ട് ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ആകൃതി മാറാതെ വേവിക്കുക. ബാക്കി പാനിയില്‍ ചെറുതായി  നുറുക്കിവെച്ചിരിക്കുന്ന മാമ്പഴവും വേവിച്ചെടുക്കുക. വെന്ത് തണുത്തു കഴിയുമ്പോള്‍ എടുത്ത് മയം പുരട്ടിയ പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ഒഴിച്ച് മാമ്പഴം ഓരോ കഷണവും ഭംഗിയായി നിരത്തുക. അതിനു ചുറ്റും ചെറിയ കഷണങ്ങളും നിരത്തുക. മുകളില്‍ മയപ്പെടുത്തി വെച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് 30 മിനിറ്റ് 160ല്‍ ബേക് ചെയ്യുക. തണുത്തു കഴിയുമ്പോള്‍  ഒരു വലിയ മാങ്ങയുടെ ആകൃതിയില്‍ മുറിച്ച് അലങ്കരിച്ച് വിളമ്പാം.

അയച്ചുതന്നത്: ബീന, തൃശൂർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.