യമുന മേനോൻ

ദേശീയ നിയമ സർവകലാശാലയിൽ യമുനക്ക്​ 18 പൊന്നിൻ തിളക്കം

ബംഗളൂരു: ദേശീയ നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ അപൂർവ നേട്ടവുമായി മലയാളി പെൺകുട്ടി. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശിനി യമുന മേനോനാണ്​ 18 സ്വർണ മെഡലുകൾ വാരിക്കൂട്ടിയത്​. നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി (എന്‍.എല്‍.എസ്.ഐ.യു) ബംഗളൂരു സെൻററിന്​ കീഴിലാണ്​ യമുനയുടെ നേട്ടം.

വിവിധ വിഷയങ്ങളിലും കാറ്റഗറികളിലുമായി മികച്ച പ്രകടനത്തിന്​ ബിരുദദാന ചടങ്ങിൽ വിതരണം ചെയ്യുന്ന 38 സ്വർണ മെഡലുകളിൽ ബി.എ. എല്‍.എല്‍.ബി. ഒന്നാം റാങ്കിന്​ പുറമെ മികച്ച വിദ്യാർഥിനി ഉള്‍പ്പെടെയുള്ള മെഡലുകളാണ്​ യമുന സ്വന്തമാക്കിയത്​.

നേരത്തേ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കും യമുന അര്‍ഹയായിരുന്നു. നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ​െഎ.ഡി.​െഎ.എ കേരള ഘടകവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന യമുന െഎ.ഡി.​െഎ.എ ട്രസ്​റ്റി​െൻറ സജീവ പ്രവര്‍ത്തകയുമാണ്. ഇന്ത്യൻ ​​േജണൽ ഒാഫ്​ ഇൻറർനാഷനൽ ഇക്കണോമിക്​ ലോയുടെ എഡിറ്റർ ഇൻ ചീഫായി പ്രവർത്തിച്ചിരുന്നു.


തമിഴ്​നാട്​ സർക്കാറി​െൻറ സുമംഗലി പദ്ധതിയുമായി ബന്ധപ്പെട്ട ചൂഷണം സംബന്ധിച്ച്​ യമുനയുടെ ശ്രദ്ധേയ റിപ്പോർട്ട്​ കേംബ്രിജ്​ ലോ റിവ്യൂവിൽ പ്രസിദ്ധീകരിച്ചിരുന്നു. കേ​ംബ്രിജ്​ സർവകലാശാലക്ക്​ കീഴിലെ ട്രിനിറ്റി കോളജിൽ ഉപരിപഠനത്തിന്​ ചേരാനിരിക്കുകയാണ്​ യമുന.

സർവകലാശാലയുടെ 28ാമത്​ ബിരുദദാന ചടങ്ങ്​ കോവിഡ് മൂലം ഒാൺലൈനായി ഞായറാഴ്ച നടന്നു. ജെ.എന്‍.യു.വിലെ സെൻറര്‍ ഫോര്‍ ദ സ്​റ്റഡി ഓഫ് ലോ ആന്‍ഡ് ഗവര്‍ണന്‍സ് പ്രഫസർ നീരജ ഗോപാല്‍ ജയാല്‍ മുഖ്യാതിഥിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT