ശോഭന ബാൻഡ് സംഘം
രാവണീശ്വരം: പെൺ താളം പിഴക്കാതെ എട്ടാണ്ട് തികക്കുകയാണ് രാവണീശ്വരം ശോഭന ബാൻഡ് സംഘം. രാവണീശ്വരത്തെ ആദ്യ കലാസമിതിയായ ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തിലാണ് ബാൻഡ് സംഘം പ്രവർത്തിക്കുന്നത്.
16 അംഗ സ്ത്രീ രത്നങ്ങളാണ് താളംപിടിക്കുന്നതും ബ്യൂഗിൾവായിക്കുന്നതും തുടങ്ങിയ കാലത്ത് വേഗം ഒടുങ്ങും എന്ന ചിന്തയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കൂടുതൽ കരുത്തോടെ ശോഭന ബാൻഡ് മുന്നേറുകയാണ് പാർട്ടി സമ്മേളനങ്ങളിലും സംസ്കാരിക പരിപാടികളും മുന്നണിയിൽതന്നെ ചുവപ്പും വെള്ളയും കലർന്ന യുനിഫോമിൽ ഇവരുടെ മാർച്ച് ശ്രദ്ധേയമാകുകയാണ്.
സജിത ബാലൻ, അനിത രാജൻ, കാർത്യായനി രാധാകൃഷ്ണൻ, സജിത ചന്ദ്രൻ, രമ്യ രഘുരാജ്, ശോഭ വേണുഗോപാലൻ, ഷീബ അശോകൻ, ശ്രീഷ വേണുഗോപാലൻ, അജിത മുരളിധരൻ, രേഷ്മ സുരേന്ദ്രൻ, മിനി കരുണാകരൻ, ശ്രുതി സന്തോഷ്, കീർത്തി രതീഷ് എന്നിവരാണ് അംഗങ്ങൾ. വനിതകളുടെ നാടകങ്ങൾ, വനിത വടംവലി, എന്നിവയിലും പങ്കെടുക്കുന്ന സംഘം കേരളോത്സവം ഉൾപ്പടെയുള്ള പരിപാടികളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. കരുണാകരൻ കുന്നത്താണ് കൺവീനർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.