ആസ്യയും നുസൈബയും

കോട്ടക്കുളത്തിന്‍റെ കോട്ട കാക്കാൻ സഹോദരങ്ങളുടെ ഭാര്യമാർ; പോരാട്ടം നേർക്കുനേർ

ജയം യു.ഡി.എഫിനായാലും എൽ.ഡി.എഫിനായാലും കോട്ടക്കൽ നഗരസഭയിലേക്ക് മങ്ങാടൻ കുടുംബത്തിൽനിന്ന് ജനപ്രതിനിധിയുണ്ടാകും. വാർഡ് 28 ആയ കോട്ടക്കുളത്തുനിന്ന് ഇത്തവണ ജ്യേഷ്​ഠസഹോദരന്മാരുടെ ഭാര്യമാരാണ് ജനവിധിതേടുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായി മങ്ങാടൻ അൻവറി​െൻറ ഭാര്യ നുസൈബ അൻവറും എൽ.ഡി.എഫ് സ്ഥാനാർഥിയായി സഹോദരൻ മരക്കാരി​െൻറ ഭാര്യ ആസ്യ മരക്കാരുമാണ് രംഗത്ത്.

നുസൈബ മുസ്​ലിം ലീഗും ആസ്യ ഇടതു സ്വതന്ത്രയുമാണ്. നിലവിൽ യു.ഡി.എഫി​െൻറ സിറ്റിങ് സീറ്റായ ഇവിടെ ഇവരുടെ മൂത്ത സഹോദരൻ മങ്ങാടൻ അബ്​ദുല്ലക്കുട്ടിയാണ് കൗൺസിലർ. ഇത്തവണ വനിതാസംവരണമായതോടെ സഹോദരങ്ങളുടെ ഭാര്യമാർ നേർക്കുനേരാണ് മത്സരം. അടുത്തടുത്തുതന്നെയാണ് കുടുംബങ്ങൾ താമസിക്കുന്നത്.

32ാം വാർഡായ കുർബാനിയിൽ മത്സരിക്കുന്നതും ബന്ധുവായ മറ്റൊരു സഹോദരൻ മങ്ങാടൻ ലുലുവി​െൻറ ഭാര്യ സി. ഫസ്നയാണ്. കോൺഗ്രസ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. പൊതുപ്രവർത്തകരാണ് അൻവറും മരക്കാരും ലുലുവും.

ആദ്യമായാണ് മൂന്നു വനിതകളും മത്സരരംഗത്തേക്ക് വരുന്നത്. നുസൈബ കരിങ്കപ്പാറ സ്വദേശിയാണ്. മക്കൾ മുഹമ്മദ് അൻസിൽ, നസ്്ല ഷറിൻ, ഹസീല ഫാത്തിമ.

ഫയിഹ, ഫൈസ, മുഹമ്മദ് ഫയാൻ എന്നിവരാണ് ആസ്യയുടെ മക്കൾ. ഈ വാർഡിൽ ലീഗ് വിമതസ്ഥാനാർഥിയായി യൂത്ത് ലീഗ് നേതാവായ ഹുസൈ​െൻറ സുഹാന റസ്ലിലിനും രംഗത്തുണ്ട്. കുർബാനി വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി സനില പ്രവീണാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT