സേവനപാതയിൽ വേറിട്ട വഴിയൊരുക്കി വിജയലക്ഷ്​മി ടീച്ചർ

കൊളത്തൂർ: വേദനിക്കുന്ന മനസ്സുകൾക്ക് സാന്ത്വന തണൽ വിരിച്ച് 60​​​െൻറ നിറവിലും ഓടി നടക്കുകയാണ് വിജയലക്ഷ്മി ടീച് ചർ. പെയിൻ ആൻഡ്​​ പാലിയേറ്റിവ് സൊസൈറ്റി പ്രസിഡൻറ്​, മദ്യനിരോധന സമിതി പ്രവർത്തക, ആധ്യാത്മിക പ്രഭാഷക... നാട്ടുകാർ സ ്നേഹപൂർവം ‘മദർ തെരേസ’ എന്നു വിളിക്കുന്ന ടീച്ചർ ജോലിയിൽനിന്ന് വിരമിച്ച് നേരെനടന്നത് സമൂഹ മധ്യത്തിലേക്കായിരുന്നു.

ജീവകാരുണ്യത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി പിന്നീടുള്ള ജീവിതം. 2014ൽ കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പടിയിറങ്ങിയ ഈ രസതന്ത്ര അധ്യാപിക പിന്നീട് വിശ്രമമെന്തെന്നറിഞ്ഞില്ല. 60 പിന്നിട്ട ടീച്ചർ ഇന്നും സാമൂഹിക സേവനരംഗത്ത് നേതൃനിരയിലുണ്ട്.

കൊളത്തൂർ പൊയിൻ ആൻഡ്​ പാലിയേറ്റിവ് സൊസൈറ്റിയുടെ ചുക്കാൻപിടിക്കുന്ന ടീച്ചറുടെ നേതൃത്വത്തിൽ പരിചരണം ലഭിക്കുന്ന രോഗികൾ നിരവധി.

പ്രതിഫലം കാംക്ഷിക്കാത്ത ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തി അനിർവചനീയമാണെന്ന് ടീച്ചർ പറയുന്നു. കേരള മദ്യനിരോധന സമിതിയുടെ സജീവ പ്രവർത്തകയാണ്.

ക്ഷേത്രങ്ങളിൽ ആധ്യാത്മിക പ്രഭാഷണങ്ങൾ നടത്തുന്നതിലും അനുഭൂതി കണ്ടെത്തുന്ന ടീച്ചർ സ്​റ്റേ റ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ വനിത വിഭാഗം ജില്ല സെക്രട്ടറിയുമാണ്. ഭർത്താവ് മുരളീധരൻ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ്. യമുന, രഘു എന്നിവരാണ്​ മക്കൾ.

Tags:    
News Summary - Vijaya Lakshmi teacher -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT