താമര ചിഹ്നത്തിൽ മത്സരിക്കാൻ ‘സോണിയ ഗാന്ധി’

മൂന്നാർ: തദ്ദേശ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് സോണിയ ഗാന്ധി. കേട്ട് ഞെട്ടാൻ വരട്ടെ. പേരിൽ മുൻ കോൺഗ്രസ് അധ്യക്ഷയുടെ പ്രൗഢിയുണ്ടെങ്കിലും ഇടുക്കിയിലെ മൂന്നാർ പഞ്ചായത്തിലാണ് ഈ സോണിയ ഗാന്ധി മത്സരിക്കുന്നത്.

34കാരിയായ സോണിയ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറിയുടെ സുഭാഷിന്‍റെ ഭാര്യയാണ്. പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിലാണ് മത്സരം. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണ് സോണിയ ഗാന്ധി.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം അന്ന് മകൾക്ക് ഈ പേര് നൽകിയത്. ഭർത്താവ് ബി.ജെ.പി പ്രവർത്തകനായതോടെയാണ് സോണിയയും പാർട്ടി അനുഭാവിയായത്.

പഴയ മൂന്നാർ മൂലക്കടയിൽ ഒന്നര വർഷം മുൻപ് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സുഭാഷ് ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. കോൺഗ്രസിലെ മഞ്ജുള രമേശും സി.പി.എമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികൾ.

Tags:    
News Summary - 'Sonia Gandhi' to contest on lotus symbol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT