ഷെറിൻ
ദുബൈയിൽ നടക്കുന്ന വിവാഹിതരുടെ ലോകസൗന്ദര്യമത്സരത്തിൽ ഇടംനേടി ആലപ്പുഴ സ്വദേശിനി. ബോളിവുഡ് സിനിമയുടെ ഭാഗമായ 'ഹൗതേ മോണ്ടെ മിസിസ്' വിവാഹിതരുടെ ലോകസൗന്ദര്യമത്സരത്തിന്റെ ഫൈനലിലേക്കാണ് ചേർത്തല നഗരസഭ നാലാംവാർഡ് സ്റ്റാർവ്യൂ ഷെറിൻ മുഹമ്മദ് ഷിബിനെ (32) തെരഞ്ഞെടുത്തത്.
ഈ വർഷം മേയിലാണ് മത്സരം. നേരത്തേ കാനഡയുടെ സൗന്ദര്യമത്സരത്തിൽ ഷെറിൻ ഫൈനലിൽ എത്തിയിരുന്നു. കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ ലാബ് മാനേജരാണ്.
ബയോ ടെക്നോളജിയിൽ എം.ടെക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എ നേടിയിട്ടുണ്ട്. ഭർത്താവ് ആലപ്പുഴ തിരുവമ്പാടി സ്വദേശി മുഹമ്മദ് ഷിബിൻ ഫ്രഞ്ച് മരുന്ന് കമ്പനി സിനോഫിയുടെ അസിസ്റ്റന്റ് മാനേജരാണ്. മക്കൾ: അലയ്ന, സുഹാന.
ചേർത്തല മുനിസിപ്പാലിറ്റി നാലാംവാർഡിൽ പൊതുപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ അബ്ദുൽ ബഷീറിന്റെയും മുൻ നഴ്സിങ് ഓഫിസർ സൂസന്ന ബഷീറിന്റെയും മൂത്തമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.